< Back
Entertainment
ഡബ്ബിങ്ങിലും ഷൈൻ ചെയ്ത് ഷൈൻ ടോം ചാക്കോ; കയ്യടിച്ച് ആരാധകർ
Entertainment

ഡബ്ബിങ്ങിലും 'ഷൈൻ' ചെയ്ത് ഷൈൻ ടോം ചാക്കോ; കയ്യടിച്ച് ആരാധകർ

Web Desk
|
14 March 2022 3:05 PM IST

സംവിധായകൻ ലിയോ തദേവൂസാണ് ഡബ്ബിംഗ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ച താരമാണ് ഷൈൻ ടോം ചാക്കോ. ഈ അടുത്തിടെ പുറത്ത് ഇറങ്ങിയ കുറുപ്പ്, വെയിൽ, ഭീഷ്മ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.

ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് ഷൈൻ ടോം ചാക്കോ എപ്പോഴും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാറുള്ളത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ തന്നെ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ രീതിയിൽ നടൻ അഭിനയിച്ച് കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറവൽ ആവുന്നത് നടന്റെ ഡബ്ബിംഗ് വീഡിയോയാണ്. അഭിനയിക്കുന്നത് പോലെ തന്നെ അത്രത്തോളം എഫേർട്ടോടെയാണ് ഡബ്ബും ചെയ്യുന്നത്. സംവിധായകൻ ലിയോ തദേവൂസാണ് ഡബ്ബിംഗ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

ദേവ് മോഹൻ, വിനായകൻ, ലാൽ, ഷൈൻ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പന്ത്രണ്ട് ' (12). സിനമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു പുറത്തിറങ്ങിയത്. സ്‌കൈ പാസ് എന്റർടൈൻമെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ നിർവ്വഹിക്കുന്നു. വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബി.കെ. ഹരിനാരായണൻ, ജോ പോൾ എന്നിവരുടെ വരികൾക്ക്അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു.


https://www.youtube.com/watch?v=mpDp7LmoOyU


Related Tags :
Similar Posts