< Back
Entertainment
മീശ പിരിച്ച് മോഹന്‍ലാല്‍; എലോണ്‍ സ്റ്റില്‍ പങ്കുവച്ച് ഷാജി കൈലാസ്
Entertainment

മീശ പിരിച്ച് മോഹന്‍ലാല്‍; എലോണ്‍ സ്റ്റില്‍ പങ്കുവച്ച് ഷാജി കൈലാസ്

Web Desk
|
11 Nov 2022 12:38 PM IST

ഒടിടി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ റിലീസ് ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല

നീണ്ട നാളുകള്‍ക്കു ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രമാണ് 'എലോണ്‍'. ഒടിടി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ റിലീസ് ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇപ്പോൾ ചിത്രത്തിന്‍റെ ഒരു സ്റ്റിൽ പങ്കുവെച്ചിരിക്കുകയാണ് ഷാജി കൈലാസ്. മീശ പിരിച്ചു നിൽക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. "STRONGER "than "YESTERDAY" എന്ന് കുറിച്ച് കൊണ്ടാണ് ഷാജി കൈലാസ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഡിസംബറിൽ പുറത്തു വരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ എലോണിന്‍റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് എലോണ്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് രാജേഷ് ജയറാം ആണ്. സംഗീതം- ജേക്സ് ബിജോയ്. ഛായാഗ്രഹണം- അഭിനന്ദൻ രാമാനുജം. എ‍ഡിറ്റിങ്- ഡ‍ോൺമാക്സ്. 12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എലോണ്‍.

View this post on Instagram

A post shared by Shaji Kailas (@shaji_kailas_)

Similar Posts