< Back
Entertainment
ഷെയിം ; വിനായകനെതിരെ പാർവതി തിരുവോത്ത്
Entertainment

'ഷെയിം' ; വിനായകനെതിരെ പാർവതി തിരുവോത്ത്

Web Desk
|
25 March 2022 10:05 AM IST

ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിനായകന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം

ഒരുത്തീ സിനിമയുടെ വാർത്താ സമ്മേളനത്തിൽ മീ ടു സംബന്ധിച്ച് നടൻ വിനായകൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിനായകന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം. ചിത്രത്തോടൊപ്പം 'ഷെയിം' എന്ന് കുറിച്ചാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്. ഇതിനൊപ്പം സംവിധായക കുഞ്ഞില മാസിലമണി എഴുതിയ ലേഖനവും താരം പങ്കുവെച്ചു.


മീ ടു എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ല, ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുവാൻ തോന്നിയാൽ അത് ചോദിക്കും. അതിനെയാണ് മീ ടു എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകൻ പറഞ്ഞത്. ഈ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിവാദത്തിന് തുടക്കമിട്ടു. ഇതിനു പിന്നാലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിന്ന് നിരവധി പേരാണ് വിനായകനെതിരെ രംഗത്തെത്തിയത്.

Similar Posts