< Back
Entertainment
കൊല്ലം എം.എല്‍.എയെ വിളിക്കാതെ എങ്ങനെയാ ബ്രോ ആരാധകന് ഷമ്മി തിലകന്‍ കൊടുത്ത മറുപടി വൈറല്‍
Entertainment

'കൊല്ലം എം.എല്‍.എയെ വിളിക്കാതെ എങ്ങനെയാ ബ്രോ' ആരാധകന് ഷമ്മി തിലകന്‍ കൊടുത്ത മറുപടി വൈറല്‍

Web Desk
|
27 Aug 2021 11:16 AM IST

ചില ഫോണ്‍ കോളുകളുടെ പേരില്‍ കൊല്ലം എം.എല്‍.എയും നടനുമായ മുകേഷ് വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് നടന്‍ ഷമ്മി തിലകന്‍. ഓണം ആഘോഷത്തിന് അവസാനം കുറിച്ചുകൊണ്ട് ഒരു ചിത്രം ഷമ്മി ഫേയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ പോസ്റ്റിന് താഴെ കമന്റ് ചെയ്ത ഒരു ആരാധകന് താരം നൽകിയ മറുപടിയാണ് വൈറലാവുന്നത്.

ബിഎംഡബ്ല്യു കാറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ഷമ്മി തിലകൻ പങ്കുവെച്ചത്. തിരുവോണം കഴിഞ്ഞു..! തമ്പുരാൻ മാവേലിയെ യാത്രയാക്കി..! ഇനി....?- എന്നാണ് താരം അടിക്കുറിപ്പായി കുറിച്ചത്. പോസ്റ്റിന് നിരവധി രസകരമായ കമന്റുകൾ ലഭിച്ചു. 'ഈ കൊല്ലംകാരനുണ്ടോ ഹായ്' എന്നായിരുന്നു ഒരു യുവാവിന്റെ കമന്റ്. 'അവിടുത്തെ എംഎല്‍എയെ വിളിച്ചു ചോദിക്കാതെ എങ്ങനെയാ ബ്രോ?'.–എന്നായിരുന്നു ഷമ്മിയുടെ മറുപടി. ഈ കമന്‍റിന് മാത്രം നാലായിരത്തിൽ അധികം ലൈക്കാണ് ലഭിച്ചത്.

ചില ഫോണ്‍ കോളുകളുടെ പേരില്‍ കൊല്ലം എം.എല്‍.എയും നടനുമായ മുകേഷ് വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. അതിനാലാണ് ഷമ്മി തിലകന്‍ ഇത്തരമൊരു മറുപടി ആരാധകരന് നല്‍കിയത്. ഇതുകൂടാതെ നിരവധി രസകരമായ കമന്‍റുകള്‍ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.

Similar Posts