< Back
Entertainment
അല്‍ഗോരിതം കൊണ്ട് ഭിന്നിപ്പിക്കുന്ന ആശാന് പിറന്നാളാശംസ: സുക്കര്‍ബര്‍ഗിന് ആശംസയുമായി ഷഫുദ്ദീന്‍
Entertainment

അല്‍ഗോരിതം കൊണ്ട് ഭിന്നിപ്പിക്കുന്ന ആശാന് പിറന്നാളാശംസ: സുക്കര്‍ബര്‍ഗിന് ആശംസയുമായി ഷഫുദ്ദീന്‍

Web Desk
|
15 May 2021 11:46 AM IST

ഇസ്രായേൽ അനുകൂല പേജിന് ഉപയോക്താക്കളുടെ സമ്മതമില്ലാതെ ലൈക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കുന്നതിനിടെയാണ് ഷറഫുദ്ദീന്റെ പിറന്നാളാംശംസ

ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുകർബർ​ഗിന് പിറന്നാൾ ആശംസയുമായി സിനിമാ താരം ഷറഫുദ്ദീൻ. എന്നാൽ ആശംസക്ക് അൽപം അന്താരാഷ്ട്രാ സ്വഭാവുമുണ്ടെന്ന് മാത്രം. എല്ലാവരെയും അൽ​ഗോരിതം വെച്ച് ഭിന്നിപ്പിക്കുന്ന ആശാന് പിറന്നാളാശംസകൾ എന്നാണ് ഷറഫുദ്ദീൻ എഫ്.ബിയിൽ കുറിച്ചത്.

വ്യക്തിവിവരങ്ങൾ ചോർത്തുന്നതായും, ഇസ്രായേൽ അനുകൂല പേജിന് ഉപയോക്താക്കളുടെ സമ്മതമില്ലാതെ ലൈക്ക് നൽകിയതുമായും ബന്ധപ്പെട്ട വിവാദം കത്തിനിൽക്കുന്നതിനിടെയാണ് അതിനെ പരാമർശിച്ചുള്ള ഷറഫുദ്ദീന്റെ പിറന്നാളാംശംസ. നിങ്ങളെയെല്ലാം ഞാൻ ഒന്നിപ്പിക്കാം എന്നും പറഞ്ഞു വന്നിട്ട് ഇപ്പൊ അൽഗോരിതം വച്ച് ഭിന്നിപ്പിക്കുന്ന ആശാന് പിറന്നാൾ ആശംസകൾ !

ഇസ്രായേല്‍ അനുകൂല ഫേസ്ബുക്ക് പേജായ ജെറുസലേം പ്രെയര്‍ ടീം എന്ന പേജിന് അനുകൂലമായി യൂസേഴ്സ് അറിയാതെ ലൈക്ക് ലഭിക്കുന്നു എന്നാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഏഴര ദശലക്ഷം ലൈക്കുകളാണ് പേജിന് ഉണ്ടായിരുന്നത്. എന്നാൽ പേജ് കണ്ടിട്ടുപോലുമില്ലെന്നും, ലൈക്ക് ചെയ്തിരുന്നില്ലെന്നും വ്യക്തമാക്കികൊണ്ട് മലയാളികൾ ഉൾപ്പടെയുള്ള പ്രൊഫൈലുകൾ രം​ഗത്തെത്തിയുരുന്നു. ഇസ്രായേൽ അനുകൂല സംഘത്തിന് ഫേസ്ബുക്ക് വഴിവിട്ട പിന്തുണ നൽകുന്നുവെന്നാണ് സംഭവവുമായി ഉയരുന്ന ആരോപണം.

നേരത്തെ, ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്ക് ചോർത്തിയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ആളുകളുടെ സെർച്ച് അൽ​ഗോരിതം സംബന്ധിച്ച വിവരങ്ങൾ കമ്പനികൾക്ക് കൈമാറിയെന്ന വിവരം ഫേസ്ബുക്കും തുറന്ന് സമ്മതിക്കുകയുണ്ടായി.

Similar Posts