< Back
Entertainment
Sheethal Shyam

ശീതള്‍ ശ്യാം/അലന്‍സിയര്‍

Entertainment

സെറ്റില്‍ ആ നടി ഉറങ്ങുമ്പോള്‍ അലന്‍സിയര്‍ വീഡിയോ എടുത്തു; ഗുരുതര ആരോപണങ്ങളുമായി ശീതള്‍ ശ്യാം

Web Desk
|
16 Sept 2023 11:54 AM IST

അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു

കോഴിക്കോട്: അലൻസിയറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം. സിനിമാ സെറ്റുകളില്‍ നടിമാരോട് മോശമായി പെരുമാറുന്നത് അലന്‍സിയറുടെ പതിവാണെന്ന് ശീതളിന്‍റെ കുറിപ്പില്‍ പറയുന്നു. ക്യാമറക്കു മുന്നിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാര്‍ഥ കലാകാരനാണ് ആര്‍ടിസ്റ്റ് ബേബിയെന്നും ശീതള്‍ പരിഹസിച്ചു.

ശീതള്‍ ശ്യാമിന്‍റെ കുറിപ്പ്

ആഭാസം സിനിമയിൽ ബാംഗ്ലൂർ വർക്ക്‌ ചെയുമ്പോൾ ആണ് ഇയാൾ ഞാൻ ഇരിക്കെ ഒരു നടിയോടു മോശം വർത്താനം പറയുകയും ഞങ്ങൾ അയാളെ തിരുത്തി സംസാരിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും മീടു ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു. അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു. പിന്നീട് അപ്പൻ സിനിമയിൽ വർക്ക്‌ ചെയുമ്പോൾ എന്നെ ഇയാൾ കാണുകയും അപ്പോൾ അയാൾ ഒരു കമന്‍റ് പറഞ്ഞു. ഓ,... ഡബ്ള്യൂ.സി.സി ആളുകൾ ഉണ്ട് ശൂഷിച്ചു സംസാരിക്കണം എന്നൊക്കെ. അതേ സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോൾ (ഇന്ന് അയാൾക്കൊപ്പം അവാർഡ് വാങ്ങിയ നടി )മൊബൈൽ ഫോൺ ഉപയോഗിച്ചു അവരുടെ ഉറക്കം ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചു.

ഞാനും കൂടെ ഉണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയ്യണ പെൺ കുട്ടിയും കൂടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ചു. അവർ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു. അപ്പോ അയാൾ ഇളിച്ചു തമാശ ചെയ്തത് ആണെന്നു പറഞ്ഞു അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു. അയാൾ എന്തൊക്കയോ പറഞ്ഞു റൂമിൽ നിന്നു പോയി. ടേക്ക് സമയം പോലും മദ്യ ലഹരിയിൽ ഉള്ള ഇയാൾ ഒരു ദിവസം അയാൾക്ക് പരിചയം ഉള്ള ട്രാൻസ് വുമൺ വ്യക്തിയുടെ നമ്പർ എന്‍റെ അടുത്ത് ചോദിക്കാൻ മടിയായി മേക്കപ്പ് ആര്‍ടിസ്റ്റായ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു. ഞാൻ മേക്കപ്പ് ആര്‍ടിസ്റ്റിനോട് ചോദിച്ചു അയാൾക്കു എന്നോട് നേരിട്ട് ചോയ്ച്ചു കൂടെ. ഇതിനുപോലും നാണം ആയി നിൽക്കുന്ന ഒരാളോണോ അയാൾ. അതോ അഭിനയിക്കാണോ... അയാൾ ഒരേസമയം ക്യാമറക്ക് മുൻപിൽ ജീവിതത്തിൽ അഭിനയിക്കുന്ന യഥാർത്ഥ കലാകാരൻ ആര്‍ടിസ്റ്റ് ബേബി... അയാൾക്കു കൊടുക്കേണ്ടത്‌ ആൺ പ്രതിമ അല്ല തങ്കൻ ചേട്ടന്‍റെ...,,,,,പറഞ്ഞാൽ കൂടിപ്പോകും,,മലരേ നിന്നെ കാണാതിരുന്നാൽ,,,

Similar Posts