Entertainment
ഭർത്താവിന്റെ കാര്യങ്ങൾ ഭാര്യ അറിഞ്ഞില്ലെന്നോ?; ശിൽപ്പ ഷെട്ടിയെ പരിഹസിച്ച് ഷർലിൻ ചോപ്ര
Entertainment

'ഭർത്താവിന്റെ കാര്യങ്ങൾ ഭാര്യ അറിഞ്ഞില്ലെന്നോ?'; ശിൽപ്പ ഷെട്ടിയെ പരിഹസിച്ച് ഷർലിൻ ചോപ്ര

Web Desk
|
17 Sept 2021 10:14 AM IST

നീലച്ചിത്ര കേസിൽ കുന്ദ്രയ്‌ക്കെതിരെ സാക്ഷിമൊഴി നൽകിയ നടിയാണ് ഷെർലിൻ ചോപ്ര

മുംബൈ: രാജ് കുന്ദ്രയുടെ നീലച്ചിത്ര ഇടപാടുകളെ കുറിച്ച് തനിക്ക് അറിവില്ലെന്ന ശിൽപ്പ ഷെട്ടിയുടെ അവകാശവാദത്തിനെതിരെ നടി ഷെർലിൻ ചോപ്ര. ഭർത്താവിന്റെ ചെയ്തികൾ ഭാര്യക്ക് അറിയില്ലെന്ന് എങ്ങനെ വിശ്വസിക്കുമെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ ചോദിച്ചു. ആരെയും പേരെടുത്തു പറയാതെയാണ് ചോപ്രയുടെ പ്രതികരണം.

'ചില റിപ്പോർട്ടുകൾ പ്രകാരം ഭർത്താവിന്റെ ഹീനമായ പ്രവൃത്തികളെ കുറിച്ച് അറിയില്ല എന്നാണ് ചേച്ചി പറയുന്നത്. ഭർത്താവിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളെ കുറിച്ചും അറിയില്ലെന്ന് അവർ പറയുന്നു. ഇത് എത്രമാത്രം ശരിയാണെന്ന് നിങ്ങൾക്ക് ആലോചിച്ചാൽ മതി.' - അവർ പറഞ്ഞു.

കേസിൽ കുന്ദ്രയ്‌ക്കെതിരെ സാക്ഷി മൊഴി നൽകിയ നടിയാണ് ഷെർലിൻ ചോപ്ര. തന്റെ പേരിലുള്ള ആപ്ലിക്കേഷനിൽ നിന്നുള്ള വരുമാനം കുന്ദ്രയുടെ കമ്പനി പങ്കുവച്ചില്ലെന്ന് അവർ മൊഴി നൽകിയിട്ടുണ്ട്. 'ആംസ് പ്രൈം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഷെർലിൻ ചോപ്ര ആപ്പ് ഉണ്ടാക്കിയത്. സൗരഭ് കുറവും രാജ് കുന്ദ്രയുമായിരുന്നു കമ്പനിയുടെ ഡയറക്ടർമാർ' - അവർ വെളിപ്പെടുത്തി.

അമ്പത് ശതമാനമായിരുന്നു തന്റെ ഷെയർ. അതിനു ശേഷം കുന്ദ്ര ഹോട്‌ഷോട്‌സിൽ അഭിനയിക്കാൻ ക്ഷണിച്ചു. ബോൾഡ് കണ്ടന്റുകളാണ് ആപ്പിൽ ഉണ്ടാകുക എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ധാരണയിലെത്താനായില്ല. തന്നെ കാര്യങ്ങൾ ബോധ്യപ്പെടുത്താായി ഹോട്‌ഷോട്ട് ക്രിയേറ്റീവ് ഡയറക്ടർ മിത ജുജുൻവാല ശ്രമിച്ചിരുന്നു. എന്നാൽ നടന്നില്ല- മൊഴിയിൽ ചോപ്ര വ്യക്തമാക്കി.

അതിനിടെ, കേസിൽ 1497 പേജ് വരുന്ന കുറ്റപത്രം മുംബൈ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. കേസിലെ 39-ാം സാക്ഷിയാണ് ശൽപ്പ ഷെട്ടി. അഞ്ചു പേരാണ് പ്രധാന സാക്ഷികൾ. ജൂലൈയിലാണ് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റു ചെയ്തത്.

Similar Posts