< Back
Entertainment
സിനിമാ കമ്പനിയുമായി ഷിബു ബേജി ജോൺ; ആദ്യ ചിത്രത്തിൽ നായകനായി മോഹൻലാൽ
Entertainment

സിനിമാ കമ്പനിയുമായി ഷിബു ബേജി ജോൺ; ആദ്യ ചിത്രത്തിൽ നായകനായി മോഹൻലാൽ

Web Desk
|
18 Jun 2022 5:17 PM IST

ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണെന്നും ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരംഭത്തിലേക്ക് കടക്കുകയാണെന്നും മോഹൻലാൽ

കൊച്ചി: സിനിമാ നിർമാണത്തിലും കൈവയ്ക്കാൻ മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോൺ. ജോൺ ആൻഡ് മേരി ക്രിയേറ്റീവ് എന്ന പേരിൽ പുതിയ നിർമാണ കമ്പനി ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. നടൻ മോഹൻലാൽ ആണ് കമ്പനിയുടെ ലോഗോ പുറത്തുവിട്ടത്. മോഹൻലാൽ നായകനായി ആദ്യ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.

ജോൺ ആൻഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്‌സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിലാണ് നായകനായി മോഹൻലാൽ എത്തുന്നത്. ഇക്കാര്യം മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ചു. ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണെന്നും ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരംഭത്തിലേക്ക് കടക്കുകയാണെന്നും കുറിപ്പിൽ അദ്ദേഹം അറിയിച്ചു.

#L353 എന്ന പേരിലുള്ള ചിത്രത്തിന്റെ പോസ്റ്ററും ലാൽ പുറത്തുവിട്ടിട്ടുണ്ട്. യുവസംവിധായകനായ വിവേക് ആണ് ചിത്രം ഒരുക്കുന്നത്. ജിത്തു ജോസഫിന്റെ 'റാം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് നിലവിൽ താരമുള്ളത്. ചിത്രീകരണം പൂർത്തിയായശേഷം പുതിയ ചിത്രത്തിൽ പങ്കുചേരുമെന്നും സിനിമയുടെ കൂടുതൽ വിവരങ്ങൾ വൈകാതെത്തന്നെ പുറത്തുവിടുമെന്നും മോഹൻലാൽ അറിയിച്ചു.

Summary: Shibu Baby John starts cinema production house and casts Mohanlal as lead in his first movie

Similar Posts