< Back
Entertainment
മാധ്യമങ്ങളെ കണ്ട് തിയേറ്ററിൽനിന്ന് ഇറങ്ങിയോടി ഷൈൻ ടോം- വീഡിയോ
Entertainment

മാധ്യമങ്ങളെ കണ്ട് തിയേറ്ററിൽനിന്ന് ഇറങ്ങിയോടി ഷൈൻ ടോം- വീഡിയോ

Web Desk
|
24 Jun 2022 7:01 PM IST

'കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ' എന്ന് ഒരാൾ പറയുന്നതുൾപ്പെടെ വീഡിയോയിൽ കേൾക്കാം

കൊച്ചി: പന്ത്രണ്ട് സിനിമയുടെ ആദ്യ ഷോ കണ്ടു കഴിഞ്ഞ ശേഷം മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ ഓടി നടൻ ഷൈൻ ടോം ചാക്കോ. സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം മാധ്യമങ്ങൾ ആരായുന്നതിനിടെയാണ് ഷൈൻ ഓടി മറഞ്ഞത്. ചിത്രത്തിൽ പ്രധാന വേഷം ചെയ്ത നടനാണ് ഷൈൻ.

ഓടിയ ഷൈനിന്റെ പിന്നാലെ മാധ്യമങ്ങളും കൂടി. എന്നാൽ തിയേറ്റർ വളപ്പിൽനിന്ന് റോഡിൽ ഇറങ്ങിയ താരം വീണ്ടും ഓടുകയായിരുന്നു. 'കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ', 'ഷൈന്‍ ചേട്ടാ ഓടല്ലേ', 'ചേട്ടാ, കിതക്കുന്നു ചേട്ടാ' എന്നിങ്ങനെ വീഡിയോയിൽ പറയുന്നതു കേൾക്കാം.



ദേവ് മോഹൻ, വിനായകൻ, ലാൽ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പന്ത്രണ്ട് '. സ്‌കൈ പാസ് എന്റർടൈൻമെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സാഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Similar Posts