< Back
Entertainment
ഞാൻ ജയിലില്‍ അല്ല, ദുബൈയിലുണ്ട്; പീഡന പരാതിയിൽ പ്രതികരണവുമായി ഷിയാസ് കരീം
Entertainment

'ഞാൻ ജയിലില്‍ അല്ല, ദുബൈയിലുണ്ട്'; പീഡന പരാതിയിൽ പ്രതികരണവുമായി ഷിയാസ് കരീം

Web Desk
|
17 Sept 2023 6:25 PM IST

താൻ ഉടനെ നാട്ടിലേക്ക് എത്തുമെന്നും എല്ലാവരെയും നേർക്ക് നേർ കാണാം എന്നുമാണ് ഷിയാസ് കരീം വീഡിയോ സന്ദേശത്തിലൂടെ പറയുന്നത്

ദുബൈ: പീഡന പരാതിയിൽ പ്രതികരണവുമായി സിനിമാ സീരിയൽ താരം ഷിയാസ് കരീം. താൻ ജയിലിൽ അല്ലെന്നും ദുബൈയിൽ ഉണ്ടെന്നും പറയുന്ന താരം തന്‍റെ പേരിൽ ഒരു പീഡന പരാതിയുണ്ടെന്ന് വാർത്ത കണ്ടു. ഇത്തരം വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നാണ് മാധ്യമങ്ങളോട് പറയാനുള്ളത്. താൻ നാട്ടിലേക്ക് എത്തുമെന്നും എല്ലാവരെയും നേർക്ക് നേർ കാണാം എന്നുമാണ് താരം വീഡിയോ സന്ദേശത്തിലൂടെ പറയുന്നത്.

ഷിയാസ് കരീമിനെതിരായ പീഡന പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കാസർകോട് ചന്തേര പൊലീസാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.

വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

Similar Posts