< Back
Entertainment
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പടക്കളം; ചിത്രീകരണം പൂർത്തിയായി
Entertainment

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ 'പടക്കളം'; ചിത്രീകരണം പൂർത്തിയായി

Web Desk
|
29 Nov 2024 4:13 PM IST

ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്

എറണാകുളം: ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ചിത്രീകരണം എൺപതോളം ദിവസം നീണ്ടുനിന്നു. ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. വിനയ് ബാബുവാണ് ചിത്രത്തിന്റ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഫൺ ഫാൻ്റെസി ജോണറിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), സാഫ് ( വാഴ ഫെയിം), അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം), യൂട്യൂബറായ അരുൺപ്രദീപ്, നിരഞ്ജന അനൂപ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരും ഈ ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂജാ മോഹൻ രാജാണ് മറ്റൊരു പ്രധാന താരം. ഇവർക്കു പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു.

തിരക്കഥ - നിതിൻ.സി.ബാബു.- മനുസ്വരാജ്. സംഗീതം - രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം - അനു മൂത്തേടത്ത്. എഡിറ്റിംഗ് - നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ‌, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ. അസ്സോസ്സിയേറ്റ് ഡയറക്ടർ- ശരത് അനിൽ, ഫൈസൽഷാ, പ്രൊഡക്ഷൻ മാനേജർ- സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.

Similar Posts