< Back
Entertainment
മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
Entertainment

മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

André
|
30 March 2022 4:39 PM IST

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ പൂജ അതിരപ്പിള്ളിയിൽ വെച്ചു നടന്നു. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് അഭിനേതാക്കൾ . നിമീഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, ചമയം റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, കോ പ്രൊഡ്യൂസർ ബാദുഷ. ചിത്രത്തിന്റെ ഷൂട്ടിംഗ് അതിരപ്പിള്ളിയിൽ തുടങ്ങി.

പേരിട്ടിട്ടില്ലാത്ത ചിത്രം, മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സംരംഭം ആണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന 'നൻപകൽ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം. റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രത്തിൻ്റെ ഔദ്യോഗിക ടീസർ സോഷ്യൽ മീഡിയയിൽ റിലീസായി ഇതിനോടകം വളരെ ഗംഭീര അഭിപ്രായം നേടിക്കഴിഞ്ഞു. റത്തീന സംവിധാനം ചെയ്ത ചിത്രം 'പുഴു' ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം. സോണി ലൈവ് ഒടിടിയിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.പി ആർ ഓ : പ്രതീഷ് ശേഖർ

Related Tags :
Similar Posts