< Back
Entertainment
മാത്യു തോമസും നസ്‍ലെനും വീണ്ടും ഒന്നിക്കുന്നു; ജോ ആൻഡ് ജോ ചിത്രീകരണം തുടങ്ങി
Entertainment

മാത്യു തോമസും നസ്‍ലെനും വീണ്ടും ഒന്നിക്കുന്നു; 'ജോ ആൻഡ് ജോ' ചിത്രീകരണം തുടങ്ങി

Web Desk
|
24 Sept 2021 3:51 PM IST

നിഖില വിമലും ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'തണ്ണീർ മത്തൻ ദിനങ്ങളി'ലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് മാത്യു തോമസും നസ്‍ലെൻ ഗഫൂറും. നവാഗതനായ അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന 'ജോ ആൻഡ് ജോ' എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. നിഖില വിമലും ചിത്രത്തിൽ പ്രധാന കഥാപാത്രമായി വരുന്നുണ്ട്.


അരുൺ ഡി ജോസും രവീഷ് നാഥും ചേർന്ന് തിരക്കഥയെഴുതിയ സിനിമയുടെ ചിത്രീകരണം കുത്താട്ടുകുളത്ത് ആരംഭിച്ചു. ഇമാജിൻ സിനിമാസിന്റെയും സിഗ്നേച്ചർ സ്റ്റുഡിയോസിന്റെയും ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

അൾസർ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ടിറ്റോ തങ്കച്ചന്റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്

Similar Posts