< Back
Entertainment
മുമ്പൊരിക്കലും അനുഭവപ്പെടാത്തൊരു വികാരമാണിത്; അമ്മയായ സന്തോഷം പങ്കിട്ട് ഗായിക ശ്രേയ ഘോഷാൽ
Entertainment

''മുമ്പൊരിക്കലും അനുഭവപ്പെടാത്തൊരു വികാരമാണിത്''; അമ്മയായ സന്തോഷം പങ്കിട്ട് ഗായിക ശ്രേയ ഘോഷാൽ

Web Desk
|
22 May 2021 7:34 PM IST

ഇൻസ്റ്റഗ്രാമിൽ ശ്രേയ തന്നെയാണ് ആൺകുഞ്ഞിനു ജന്മം നൽകിയ വിവരം പങ്കുവച്ചത്

സ്വരമാധുരി കൊണ്ട് ദേശാതിർത്തികൾ ഭേദിച്ച് സംഗീതാസ്വാദക ലക്ഷങ്ങളുടെ ഹൃദയം കവർന്ന ഗായിക ശ്രേയ ഘോഷാൽ അമ്മയായി. ഇന്ന് ഉച്ചയ്ക്കാണ് ശ്രേയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഗായിക തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വിവരം പങ്കുവച്ചത്.

ഇന്ന് ഉച്ചയ്ക്ക് ദൈവം ഞങ്ങൾക്കൊരു പൊന്നു ആൺതരിയെ കനിഞ്ഞരുളിയിരിക്കുന്നു. മുമ്പൊരിക്കലും തോന്നാത്ത ഒരു വികാരമാണിത്. ശൈലാദിത്യയ്‌ക്കൊപ്പം ഞാനും കുടുംബവും അതിയായ ആഹ്ലാദത്തിലാണ്. ഞങ്ങളുടെ ചെറിയ സന്തോഷത്തിന് നിങ്ങൾ നൽകിയ അതിരറ്റ അനുഗ്രഹങ്ങൾക്കു നന്ദി-ശ്രേയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View this post on Instagram

A post shared by shreyaghoshal (@shreyaghoshal)

സംരംഭകനായ ശൈലാദിത്യ മുഖോപാധ്യായയാണ് ശ്രേയ ഘോഷാലിന്റെ ജീവിതപങ്കാളി. ദീർഘകാലത്തെ പ്രണയത്തിനുശേഷം 2015 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ മാർച്ച് നാലിനാണ് ഗർഭിണിയാണെന്ന വിവരം ശ്രേയ പുറത്തുവിട്ടത്.

ചലച്ചിത്ര, സംഗീതരംഗത്തുനിന്ന് നിരവധി പേർ ദമ്പതികൾക്ക് അനുമോദനമർപ്പിച്ചിട്ടുണ്ട്. ഗായിക നീതി മോഹൻ, ഗായകനും സംഗീത സംവിധായകനുമായ ശേഖർ രാവ്ജിയാനി, ഗായകൻ രാജ് പന്ദിത് തുടങ്ങിയവരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ അനുമോദനമറിയിച്ചു.

Related Tags :
Similar Posts