< Back
Entertainment

Entertainment
നടൻ ശ്രേയസ് തൽപാദെയ്ക്ക് ഹൃദയാഘാതം; കുഴഞ്ഞുവീണു
|15 Dec 2023 8:44 PM IST
പുതിയ ചിത്രത്തിന്റെ ഷൂട്ടിന് പിന്നാലെ വീട്ടിലെത്തിയ നടൻ കുഴഞ്ഞു വീഴുകയായിരുന്നു
മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ശ്രേയസ് തൽപാദെയ്ക്ക് ഹൃദയാഘാതം. ഇന്നലെ രാത്രി ഷൂട്ടിന് പിന്നാലെ വീട്ടിലെത്തിയ നടൻ കുഴഞ്ഞു വീഴുകയായിരുന്നു. ആൻജിയോപ്ലാസ്റ്റി ചെയ്ത നടന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായും രണ്ട് ദിവസത്തിനുള്ള ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അക്ഷയ് കുമാറിനൊപ്പം 'വെൽക്കം ടു ദ ജംഗിൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു ശ്രേയസ്. ചെറിയ ആക്ഷൻ സീനുകളുൾപ്പടെ ചിത്രീകരിച്ച ശേഷമാണ് നടൻ വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തിയ ഉടൻ അസ്വസ്ഥതകൾ അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. 47കാരനാണ് ശ്രേയസ്. സെറ്റിലുടനീളം ആരോഗ്യവാനായാണ് ശ്രേയസ് ഉണ്ടായിരുന്നതെന്നാണ് നടനോടടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.