< Back
Entertainment
Shruti Haasan

ശ്രുതി ഹാസന്‍

Entertainment

മാനസിക പ്രശ്നം മൂലം ചികിത്സയില്‍; ഒടുവില്‍ പ്രതികരിച്ച് ശ്രുതി ഹാസന്‍

Web Desk
|
14 Jan 2023 11:15 AM IST

തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറയുന്ന വാര്‍ത്തകളുടെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ശ്രുതി സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കിയത്

ചെന്നൈ: ശ്രുതി ഹാസന്‍ നായികയായി രണ്ടു ചിത്രങ്ങളാണ് തിയറ്റുകളിലെത്തിയിരിക്കുന്നത്. നന്ദമുരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡിയും ചിരഞ്ജീവിയുടെ വാൾട്ടയർ വീരയ്യയും. എന്നാല്‍ വാൾട്ടയർ വീരയ്യയുടെ പ്രീ-ലോഞ്ച് ചടങ്ങില്‍ ശ്രുതി ഹാസന്‍ പങ്കെടുത്തിരുന്നില്ല. നടിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പിന്നീട് പ്രചരിച്ചത്. ഇപ്പോള്‍ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറയുന്ന വാര്‍ത്തകളുടെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ശ്രുതി സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കിയത്. തനിക്ക് മാനസിക പ്രശ്നമല്ല പനി ആയിരുന്നുവെന്ന് നടി കുറിച്ചു. ''എന്‍റെ പനി മാനസിക പ്രശ്നമായി മാറിയോ? മാനസികാരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെക്കുറിച്ചുള്ള തന്‍റെ ആശങ്കയും ശ്രുതി പങ്കുവച്ചു. ''ഇതുപോലുള്ള തെറ്റായ വിവരങ്ങളും അത്തരം വിഷയങ്ങളെ അമിതമായി നാടകീയമാക്കുകയോ കൈകാര്യം ചെയ്യുകയോ ആണ് മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാൻ ആളുകളെ ഭയപ്പെടുന്നത്.ഞാൻ എപ്പോഴും മാനസികാരോ​ഗ്യത്തെക്കുറിച്ച് സംസാരിക്കും. എല്ലാ തരത്തിലും സ്വയം ശ്രദ്ധ നൽകുന്നതിനെ ഞാൻ പ്രോത്സാഹിപ്പിക്കും. എനിക്ക് വൈറൽ പനി ആയിരുന്നു. ഇനി നിങ്ങൾക്ക് അത്തരം പ്രശ്നം വരികയാണെങ്കിൽ തെറാപിസ്റ്റിനെ കാണിക്കൂ, ശ്രുതി ഹാസൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

തനിക്ക് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടെന്നും പിസിഒഡിയുമായി(polycystic ovary syndrome) പോരാടിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ നടി വ്യക്തമാക്കിയിരുന്നു. '' എന്നോടൊപ്പം വർക്ക്ഔട്ട് ചെയ്യുക. പിസിഒഡി, എൻഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോർമോൺ പ്രശ്നങ്ങൾ ഞാന്‍ അഭിമുഖീകരിക്കുന്നു. അസന്തുലിതാവസ്ഥയും വീർപ്പുമുട്ടലും ഉപാപചയ വെല്ലുവിളികളുമായുള്ള കടുത്ത പോരാട്ടമാണിതെന്ന് സ്ത്രീകൾക്ക് അറിയാം.എന്നാൽ അതിനെ ഒരു പോരാട്ടമായി കാണുന്നതിന് പകരം, എന്‍റെ ശരീരം അതിന്‍റെ പരമാവധി ചെയ്യാൻ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാൻ ഞാൻ തെരഞ്ഞെടുക്കുന്നു. ശരിയായി ഭക്ഷണം കഴിച്ചും നന്നായി ഉറങ്ങിയും എന്‍റെ വർക്ക്ഔട്ട് ആസ്വദിച്ചും ഞാൻ നന്ദി പറയുന്നു - എന്‍റെ ശരീരം ഇപ്പോൾ പൂർണമല്ല, പക്ഷേ എന്‍റെ ഹൃദയം നിറവിലാണ്. ഫിറ്റ്നസ് നിലനിർത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോർമോണുകൾ ഒഴുകട്ടെ! ഞാൻ ഒരു ചെറിയ പ്രസംഗം നടത്തുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഈ വെല്ലുവിളികൾ സ്വീകരിക്കാനും എന്നെ നിർവചിക്കാൻ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്'' എന്നായിരുന്നു ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Similar Posts