< Back
Entertainment
അമ്മയില്‍ വീണ്ടും പ്രതിഷേധ രാജി; ഐ.സി.സിയില്‍ നിന്നും ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു
Entertainment

അമ്മയില്‍ വീണ്ടും പ്രതിഷേധ രാജി; ഐ.സി.സിയില്‍ നിന്നും ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

Web Desk
|
3 May 2022 12:43 PM IST

വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു

കൊച്ചി:താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


മാലാ പാര്‍വതിക്കും പിന്നാലെയാണ് ഇരുവരുടെയും രാജിവാര്‍ത്ത പുറത്തുവരുന്നത്. ഐസിസി അധ്യക്ഷ കൂടിയായിരുന്ന ശ്വേത മേനോന്‍ അമ്മയുടെ വൈസ് പ്രസിഡന്‍റാണ്. ഏപ്രില്‍ 27നാണ് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനം അറിയിച്ചത്. വിജയ് ബാബു വിഷയത്തിൽ അമ്മ കൈക്കൊണ്ട തീരുമാനം അംഗീകരിക്കില്ല എന്ന നിലപാട് വ്യക്തമാക്കിയായിരുന്നു മാലാ പാര്‍വതിയുടെ രാജി.

Similar Posts