< Back
Entertainment
Sidharth Bharathan

 സിദ്ധാര്‍ഥ് ഭരതന്‍ മമ്മൂട്ടിക്കൊപ്പം

Entertainment

മമ്മൂക്കയ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുകയെന്നത് വെല്ലുവിളി; കുറിപ്പുമായി സിദ്ധാര്‍ഥ് ഭരതന്‍

Web Desk
|
19 Sept 2023 10:24 AM IST

അദ്ദേഹത്തിന്‍റെ നിലവാരമുള്ള ഒരാളുടെ കൂടെ അഭിനയിക്കുന്നത് ഭയങ്കരമായിരുന്നു

മമ്മൂട്ടിക്കൊപ്പം ഒരുമിച്ച് അഭിനയിക്കാനായതിന്‍റെ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഭ്രമയുഗത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. താരത്തിനൊപ്പം അഭിനയിക്കുക എന്നത് വെല്ലുവിളി ആയിരുന്നുവെന്ന് സിദ്ധാര്‍ഥ് ഫേസ്ബുക്കില്‍ കുറിച്ചു.

''ഭ്രമയുഗത്തിൽ മമ്മൂക്കയ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുക എന്നത് ബഹുമതിയും അതോടൊപ്പം വെല്ലുവിളിയും ആയിരുന്നു. അദ്ദേഹത്തിന്‍റെ നിലവാരമുള്ള ഒരാളുടെ കൂടെ അഭിനയിക്കുന്നത് ഭയങ്കരമായിരുന്നു, പക്ഷേ അദ്ദേഹമത് അനായാസമാക്കി തന്നു.മമ്മൂക്കയുടെ മാർ​ഗനിർദേശങ്ങളും പിന്തുണയും എന്‍റെ പരിമിതികളെ മറികടക്കാൻ സഹായിച്ചു. അദ്ദേഹത്തിന്‍റെ പ്രൊഫഷണലിസവും അര്‍പ്പണബോധവും കണ്ട് ഒത്തിരി കാര്യങ്ങൾ പഠിക്കാനായി. നിങ്ങൾ ശരിക്കും ഇതിഹാസമാണ് മമ്മൂക്ക.. ഈ സിനിമയുടെ അവിശ്വസനീയമായ യാത്രയില്‍ നിങ്ങളോടൊപ്പം ചേരാനായതിൽ ഞാൻ കൃതാർത്ഥനാണ്. നിങ്ങളുടെ സ്നേഹം ഞാൻ എപ്പോഴും വിലമതിക്കപ്പെടും. സ്വന്തം കരവിരുതില്‍ മഹത്വത്തിനായി പരിശ്രമിക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്ന ഒരു നിമിഷം'' എന്നാണ് സിദ്ധാർത്ഥ് ഭരതൻ കുറിച്ചത്.

പ്രശസ്ത സംവിധായകന്‍ ഭരതന്‍റെയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സിദ്ധാര്‍ഥ് നിദ്ര, ചതുരം, ചന്ദ്രേട്ടന്‍ എവിടെയാ ...തുടങ്ങി നിരവധി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Similar Posts