< Back
Entertainment

Entertainment
ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജന്മദിനത്തില്‍ ആദരവുമായി സിദ്ധാര്‍ത്ഥ് മല്‍ഹോത്ര
|9 Sept 2021 1:41 PM IST
വിക്രം ബത്രയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ 'ഷേര്‍ഷ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഒട്ടേറെ അഭിനന്ദനങ്ങളാണ് സിദ്ധാര്‍ത്ഥിനെ തേടി വന്നുകൊണ്ടിരിക്കുന്നത്
1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരവുമായി ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. വിക്രം ബത്രയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ 'ഷേര്‍ഷ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഒട്ടേറെ അഭിനന്ദനങ്ങളാണ് സിദ്ധാര്‍ത്ഥിനെ തേടി വന്നുകൊണ്ടിരിക്കുന്നത്.
സിദ്ധാര്‍ത്ഥ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ബത്രയ്ക്ക് ആദരവുമായി എത്തിയത്. വിക്രം ബത്രയുടെ നിരവധി ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ കൊളാഷിനൊപ്പം ഒരു ഓര്‍മ്മക്കുറിപ്പും നടന്‍ പങ്കുവെച്ചു.

രാജ്യത്തോടുള്ള താങ്കളുടെ സ്നേഹം ഞങ്ങളുടെയെല്ലാം ജീവിതത്തെ വളരെയധികം സ്പര്‍ശിച്ചുവെന്നും താങ്കളെന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നും സിദ്ധാര്‍ത്ഥ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.