< Back
Entertainment
Entertainment
ചിമ്പുവിൻ്റെ 'കൊറോണ കുമാർ' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു
|19 Sept 2021 11:30 AM IST
ചിമ്പുവിൻ്റെ കരിയറിലെ 48 -ാമത്തെ ചിത്രമാണ് കൊറോണ കുമാർ.
തമിഴ് നടൻ ചിമ്പുവുൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. കൊറോണ കുമാർ എന്നാണ് ചിത്രത്തിൻ്റെ പേര്. ചിമ്പുവിൻ്റെ കരിയറിലെ 48 -ാമത്തെ ചിത്രമാണ് കൊറോണ കുമാർ. വെൽസ് ഫിലിം ഇൻ്റർനാഷണിലിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംവിധാനവും രചനയും നിർവ്വഹിച്ചിരിക്കുന്നത് ഗോകുലാണ്.
ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന 'വെണ്ടു തനിനടുത്ത കാട്' എന്ന ചിത്രത്തിനു വേണ്ടി ചിമ്പു 15 കിലോ കുറച്ചത് വാർത്തയായിരുന്നു. നടൻ തൻ്റെ ട്വിറ്റർ പേജിലൂടെയാണ് പുതിയ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തു വിട്ടത്.
#CoronaKumar 🙏🏻
— Silambarasan TR (@SilambarasanTR_) September 18, 2021
Directed by @DirectorGokul
Produced by Dr @IshariKGanesh @VelsFilmIntl #SilambarasanTR pic.twitter.com/TmG3WILy1r