< Back
Entertainment
അടിക്കുറിപ്പിന്‍റെ ആവശ്യമില്ല; മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവച്ച് പി.വി സിന്ധു
Entertainment

അടിക്കുറിപ്പിന്‍റെ ആവശ്യമില്ല; മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവച്ച് പി.വി സിന്ധു

Web Desk
|
7 May 2022 10:22 AM IST

'എന്‍റെ ലാലേട്ടാ' എന്നാണ് മറ്റൊരു ബാഡ്മിന്‍റണ്‍ കളിക്കാരനായ എച്ച്.എസ് പ്രണോയ് കമന്‍റ് ചെയ്തത്

നടന്‍ മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവച്ച് ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു. ഗോവയിലെ ഒരു ജിമ്മില്‍ വച്ചാണ് സിന്ധു ലാലിനെ കണ്ടുമുട്ടിയത്.

"അടിക്കുറിപ്പ് ആവശ്യമില്ല. മോഹൻലാൽ സാറിനെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്' എന്ന ക്യാപ്ഷനോടെയാണ് സിന്ധു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിമിഷനേരം കൊണ്ടുതന്നെ ഫോട്ടോ വൈറലാവുകയും ചെയ്തു. 'എന്‍റെ ലാലേട്ടാ' എന്നാണ് മറ്റൊരു ബാഡ്മിന്‍റണ്‍ കളിക്കാരനായ എച്ച്.എസ് പ്രണോയ് കമന്‍റ് ചെയ്തത്. നിങ്ങള്‍ രണ്ടു പേരും ഇതിഹാസങ്ങളാണെന്നായിരുന്നു ആരാധകരുടെ കമന്‍റ്.

മുമ്പ് ആദ്യമായി ഇന്ത്യയ്ക്കായി ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യൻഷിപ്പിൽ സിന്ധു സ്വര്‍ണം നേടിയപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. മോഹൻലാൽ ഇപ്പോൾ തന്‍റ ആദ്യ സംവിധാന സംരംഭമായ 'ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമയുടെ ചിത്രീകരണത്തിന്‍റെ തിരക്കിലാണ്. 'ബറോസിന്റെ തിരക്കഥാകൃത്ത് 'മൈ ഡിയർ കുട്ടിച്ചാത്തൻ' ഫെയിം ജിജോ പുന്നൂസാണ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.

View this post on Instagram

A post shared by Sindhu Pv (@pvsindhu1)


Related Tags :
Similar Posts