< Back
Entertainment
ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി ഗായിക ചിന്മയി ശ്രീപദ; വാടകഗര്‍ഭപാത്ര വിവാദങ്ങള്‍ക്കും മറുപടി
Entertainment

ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി ഗായിക ചിന്മയി ശ്രീപദ; വാടകഗര്‍ഭപാത്ര വിവാദങ്ങള്‍ക്കും മറുപടി

Web Desk
|
22 Jun 2022 4:34 PM IST

കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ദീർഘനാളത്തേക്ക് പങ്കുവെക്കില്ലെന്നും ഗായിക

ചെന്നൈ: ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപദ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. കുടുംബത്തിലേക്ക് പുതിയ അതിഥ എത്തിയ വിവരം ചിന്മയിയും ഭർത്താവ് രാഹുൽ രവീന്ദ്രനുമാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. കുട്ടികളുടെ പേരും ഇവർ പങ്കുവെച്ചിട്ടുണ്ട്.ധൃപ്ത, ഷർവാസ് എന്നാണ് കുഞ്ഞുങ്ങളുടെ പേര്.

അതേ സമയം കുട്ടികളുടെ ചിത്രങ്ങൾ അടുത്തൊന്നും സോഷ്യൽമീഡിയയിൽ പങ്കുവെക്കില്ലെന്നും ചിന്മയി വ്യക്തമാക്കി. വാടക ഗർഭപാത്രത്തിലൂടെകുഞ്ഞുങ്ങളുണ്ടായത് കൊണ്ടാണ് ഗർഭിണിയായിരിക്കുമ്പോഴുള്ള ചിത്രങ്ങൾ പങ്കുവെക്കാത്തത് എന്ന വിമർശനങ്ങൾക്കും ചിന്മയി മറുപടി നൽകിയിട്ടുണ്ട്. താൻ ഗർഭിണിയാണെന്ന വിവരം അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമേ അറിയാമായിരന്നൊന്നൂ എന്നും ഗായിക പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അതെല്ലാം തന്റെ സ്വകാര്യമായ കാര്യങ്ങളാണെന്നും അതിനെ കുറിച്ച് എപ്പോഴും ശ്രദ്ധാലുവാണെന്നും അവർ വ്യക്തമാക്കി.

2014 ലാണ് ചിന്മയിയും സംവിധായകനും തിരക്കഥാകൃത്തുമായ രാഹുലും വിവാഹിതരായത്.



Similar Posts