< Back
Entertainment
ഹൃദയം കവര്‍ന്ന ഗാനങ്ങള്‍ക്ക് പിന്നാലെ ഹിഷാം തെലുങ്കിലേക്ക്
Entertainment

ഹൃദയം കവര്‍ന്ന ഗാനങ്ങള്‍ക്ക് പിന്നാലെ ഹിഷാം തെലുങ്കിലേക്ക്

Web Desk
|
21 April 2022 1:19 PM IST

വിജയ് ദേവരകൊണ്ട - സാമന്ത ചിത്രം ഖുശിയിലൂടെയാണ് ഹിഷാമിന്‍റെ തെലുങ്കിലെ അരങ്ങേറ്റം

ഹൃദയത്തിലെ ഗാനങ്ങൾ കൊണ്ട് ആരാധക ഹൃദയങ്ങൾ കീഴടക്കിയ ഹിഷാം അബ്ദുല്‍ വഹാബ് തെലുങ്കിലേക്ക്. വിജയ് ദേവരകൊണ്ട - സാമന്ത ചിത്രം ഖുശിയിലൂടെയാണ് ഹിഷാമിന്‍റെ തെലുങ്കിലെ അരങ്ങേറ്റം.

വിജയ് ദേവരകൊണ്ടയുടെ പന്ത്രണ്ടാമത് ചിത്രമാണ് ഖുശി. കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഹിഷാം ആണ്.

ഏ ആർ റഹ്മാൻ, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം അത് ഹിഷാം അബ്ദുല്‍ വഹാബിലേക്ക് എത്തുകയായിരുന്നു. ഹൃദയത്തിലെ ഗാനങ്ങൾ തുടർച്ചയായി കേട്ടതോടെയാണ് ശിവ ഹിഷാമിലേക്ക് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഹൃദയത്തിന് ശേഷം വലിയൊരു ആൽബം ചെയ്യണമെന്ന തന്റെ ആഗ്രഹം ഖുശിയിലൂടെ പൂർത്തീകരിക്കുകയാണ് എന്നാണ് ഹിഷാം വെളിപ്പെടുത്തിയത്. പുഷ്പക്ക് ശേഷം മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. കശ്മീരാണ് പ്രധാന ലൊക്കേഷൻ. ഡിസംബറിൽ ചിത്രം തിയറ്ററുകളിലെത്തും.

Similar Posts