Entertainment

Entertainment
നടിയും മോഡലുമായ കാജല്‍ അഗര്‍വാള്‍ അമ്മയാകുന്നു
3 Jan 2022 5:52 PM IST
ദുല്‍ഖര്‍ സല്‍മാന്‍റെ തമിഴ് ചിത്രമായ ഹേയ് സിനാമികയാണ് കാജലിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം
നടിയും മോഡലുമായ കാജല്‍ അഗര്‍വാള്‍ അമ്മയാകുന്നു. വ്യവസായിയായ ഭര്‍ത്താവ് ഗൗതം കിച്‍ലു ആണ് കുടുംബത്തിലെ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. കോവിഡ് മാനദണ്ഡങ്ങളോടെ 2020 ഒക്ടോബര്‍ 30നാണ് കാജല്‍-ഗൗതം വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍റെ തമിഴ് ചിത്രമായ ഹേയ് സിനാമികയാണ് കാജലിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 25ന് ചിത്രം തിയറ്ററുകളിലെത്തും. ബോളിവുഡില്‍ അരങ്ങേറിയ ശേഷം തെലുഗ്, തമിഴ്, കന്നഡ ചിത്രങ്ങളില്‍ സജീവമായ കാജല്‍ ഒട്ടേറെ ബ്രാന്‍ഡുകളുടെ മോഡല് കൂടിയാണ്.