< Back
Entertainment
ഇതു നിങ്ങളുടെ സ്നേഹം; സീതാരാമത്തിന്‍റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് ദുല്‍ഖര്‍
Entertainment

ഇതു നിങ്ങളുടെ സ്നേഹം; സീതാരാമത്തിന്‍റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് ദുല്‍ഖര്‍

Web Desk
|
9 Aug 2022 10:31 AM IST

ഈയാഴ്ചയും ചിത്രത്തിന്‍റെ കളക്ഷന്‍ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

മികച്ച പ്രതികരണം നേടി ദുല്‍ഖര്‍ സല്‍മാന്‍ നായകനായ റൊമാന്‍റിക് ചിത്രം സീതാരാമം തിയറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ആഗസ്ത് 5നാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ സീതാരാമത്തിന്‍റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഡിക്യൂ. 'ഇതു നിങ്ങളുടെ സ്നേഹം മാത്രം' എന്നു കുറിച്ചുകൊണ്ടാണ് കളക്ഷന്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കുറഞ്ഞ ദിവസം കൊണ്ട് ആഗോളതലത്തില്‍ 25 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.

ഈയാഴ്ചയും ചിത്രത്തിന്‍റെ കളക്ഷന്‍ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടോളിവുഡില്‍ പല തെലുങ്ക് ചിത്രങ്ങളെയും പിന്നിലാക്കിക്കൊണ്ടാണ് സീതാരാമത്തിന്‍റെ മുന്നേറ്റം. തിങ്കളാഴ്‌ചയിൽ സീതാരാമത്തിന്‍റെ ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡുണ്ടെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ചൂണ്ടിക്കാട്ടി. ''ഓരോ ദിവസം കഴിയുന്തോറും സീതാരാമൻ കൾട്ട് ക്ലാസിക് ബ്ലോക്ക്ബസ്റ്ററായി മാറുകയാണ്! എല്ലായിടത്തും ശക്തമായ കളക്ഷനുമായി ബോക്‌സ് ഓഫീസിൽ ഇന്ന് മികച്ച ഒരു തിങ്കളാഴ്ചയായിരുന്നു. കൂടുതൽ ഷോകൾ ചേർക്കാൻ വിതരണക്കാരിൽ വലിയ ഡിമാൻഡ് കൂടുന്നു'' രമേശ് ട്വീറ്റ് ചെയ്തു.

1965 കാലഘട്ടത്തില്‍ നടക്കുന്ന ഒരു പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്‍റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂറാണ് നായിക. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

Similar Posts