< Back
Entertainment
ഉന്നാലെ മുടിയാത് തമ്പി; ചിരഞ്ജീവിയുടെ ഗോഡ്ഫാദറിനെ ട്രോളി സോഷ്യല്‍മീഡിയ
Entertainment

ഉന്നാലെ മുടിയാത് തമ്പി; ചിരഞ്ജീവിയുടെ ഗോഡ്ഫാദറിനെ ട്രോളി സോഷ്യല്‍മീഡിയ

Web Desk
|
29 Sept 2022 1:52 PM IST

ഇതുവരെ 6 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിരഞ്ജീവിയാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രയിലറിന് വന്‍സ്വീകരണമാണ് ലഭിച്ചത്. ഇതുവരെ 6 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്. ട്രയിലര്‍ പുറത്തുവന്നതിനു പിന്നാലെ ലൂസിഫറിനെയും ഗോഡ്ഫാദറിനെയും താരതമ്യപ്പെടുത്തി നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ലൂസിഫറിലെ മോഹന്‍ലാലിന്‍റെ കാല് കൊണ്ടുള്ള മാസ് കിക്ക് സീനും ചിരഞ്ജീവിയുടെ സീനും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് പുതിയ ട്രോളുകളും മീമുകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.


ഉന്നാലെ മുടിയാത് തമ്പി, ചെലരുടേത് ശരി ആകും എന്‍റെ എന്തായാലും ശരി ആയില്ല, മലയാളികളെ നമ്മൾ കരയരുത്, തളരരുത് ഇവിടെയും പിടിച്ചുനിൽക്കണം അങ്ങനെ നമ്മുടെ ധീരത തെളിയിക്കണം...തുടങ്ങിയവയാണ് കമന്‍റുകളായും ട്രോളുകളായും പറക്കുന്നത്. ഗോഡ്ഫാദര്‍ ട്രയിലര്‍ കണ്ട ശേഷം വീണ്ടും ലൂസിഫര്‍ ട്രയിലര്‍ കണ്ട് തൃപ്തി അടയുന്ന ആരാധകരും ഇക്കൂട്ടത്തിലുണ്ട്.


മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ലൂസിഫറില്‍ മഞ്ജു മോഹന്‍ലാലിന്‍റെ സഹോദരി കഥാപാത്രമാണെങ്കില്‍ ഗോഡ്ഫാദറില്‍ നയന്‍താര ചിരഞ്ജീവിയുടെ നായികയാണ്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.




Similar Posts