< Back
Entertainment
അപ്പനും അമ്മയ്ക്കും ആശംസകള്‍; ജയറാമിനും പാര്‍വതിക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മകന്‍ കാളിദാസ്
Entertainment

'അപ്പനും അമ്മയ്ക്കും ആശംസകള്‍'; ജയറാമിനും പാര്‍വതിക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മകന്‍ കാളിദാസ്

ijas
|
7 Sept 2022 5:16 PM IST

1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ജയറാം-പാർവതി വിവാഹം

മലയാളത്തിന്‍റെ പ്രിയ താര ദമ്പതികളായ ജയറാമും പാര്‍വതിയും വീണ്ടുമൊരു വിവാഹ വാര്‍ഷിക തിളക്കത്തില്‍. ഇരുവരും ഒന്നായിട്ട് 30 വര്‍ഷം തികയുന്ന വേളയില്‍ മകന്‍ കാളിദാസ് ജയറാം ഹൃദയം തൊടുന്ന ആശംസകള്‍ നേര്‍ന്നു.

'അപ്പയ്ക്കും അമ്മയ്ക്കും മുപ്പതാം വിവാഹവാർഷിക ആശംസകൾ !!! ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു', എന്നാണ് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ച് കാളിദാസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഇരുവരുടെയും അരുമയായ കുഞ്ഞു നായയെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ടാണ് കാളിദാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ജയറാം-പാർവതി വിവാഹം. പത്മരാജന്‍ സംവിധാനം ചെയ്ത 'അപരന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു ജയറാമിന്‍റെ ചലച്ചിത്ര അരങ്ങേറ്റം. പാര്‍വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും അപരനിലൂടെ ആയിരുന്നു. ആ പരിചയമാണ് പിന്നീട് പ്രണയത്തിലും വിവാഹത്തിലും അവസാനിച്ചത്.

Similar Posts