< Back
Entertainment
Sonakshi Sinha

സൊനാക്ഷി സിന്‍ഹ 

Entertainment

11 കോടിയുടെ ആഡംബര ഫ്ലാറ്റ്; ബാന്ദ്രയില്‍ രണ്ടാമത്തെ അപ്പാര്‍ട്ട്മെന്‍റ് സ്വന്തമാക്കി സൊനാക്ഷി സിന്‍ഹ

Web Desk
|
13 Sept 2023 11:14 AM IST

രണ്‍വീര്‍ സിംഗ്, സെയ്‍ഫ് അലിഖാന്‍,ആലിയ ഭട്ട് തുടങ്ങി ബിടൗണിലെ നിരവധി താരങ്ങള്‍ക്ക് ബാന്ദ്രയില്‍ അപ്പാര്‍ട്ടുമെന്‍റുകളുണ്ട്

മുംബൈ: മുംബൈയിലെ സമ്പന്നരുടെ കേന്ദ്രമായ ബാന്ദ്രയില്‍ അത്യാഡംബര അപ്പാര്‍ട്ട്മെന്‍റ് സ്വന്തമാക്കി ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ.11 കോടി വില വരുന്നതാണ് ഈ അപ്പാര്‍ട്ട്മെന്‍റ്. രണ്‍വീര്‍ സിംഗ്, സെയ്‍ഫ് അലിഖാന്‍,ആലിയ ഭട്ട് തുടങ്ങി ബിടൗണിലെ നിരവധി താരങ്ങള്‍ക്ക് ബാന്ദ്രയില്‍ അപ്പാര്‍ട്ടുമെന്‍റുകളുണ്ട്.

നിരവധി പ്രമുഖരും വ്യവസായികളും താമസിക്കുന്ന ബാന്ദ്രയിലെ 81 ഓറിയേറ്റ് കെട്ടിടത്തിന്‍റെ 26-ാം നിലയിലാണ് സൊനാക്ഷിയുടെ അപ്പാര്‍ട്ട്മെന്‍റ്. 2208.77 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റ് കടലിനോട് അഭിമുഖമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. അപ്പാർട്ട്മെന്റിന് 55 ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും 30,000 രൂപ രജിസ്ട്രേഷൻ ഫീസും സൊനാക്ഷി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഗസ്തിലാണ് രജിസ്ട്രേഷന്‍ നടന്നത്. നാലു കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള പാര്‍ക്കിംഗ് സൗകര്യം, വിശാലമായ ലോബി, എയർ ഹാൻഡ്‌ലിംഗ് യൂണിറ്റ് എന്നിവയും അപ്പാര്‍ട്ട്മെന്‍റിനുണ്ട്. 2020ലും സൊനാക്ഷി ബാന്ദ്രയിൽ ഒരു ആഡംബര ഫ്ലാറ്റ് വാങ്ങിയിരുന്നു.നാല് ബെഡ് റൂമുകളുള്ള ഫ്ലാറ്റ് 14 കോടിക്കാണ് താരം സ്വന്തമാക്കിയത്.

വിജയ് വർമ്മയും ഗുൽഷൻ ദേവയ്യയും അഭിനയിച്ച ദഹാദ് എന്ന വെബ് സീരീസിലാണ് സൊനാക്ഷി അവസാനമായി അഭിനയിച്ചത്. ദഹാദിലെ പൊലീസ് വേഷം സൊനാക്ഷിക്ക് കയ്യടി നേടിക്കൊടുത്തിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ വെബ് ഷോയായ ഹീരമാണ്ടിയിലും സൊനാക്ഷി ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

View this post on Instagram

A post shared by Sonakshi Sinha (@aslisona)

Related Tags :
Similar Posts