Entertainment
Speak In Tamil, Not Hindi: AR Rahman Tells Wife At Event,ഹിന്ദിയല്ല, തമിഴിൽ സംസാരിക്കൂ;  പൊതു പരിപാടിയിൽ ഭാര്യയോട് എ.ആർ റഹ്മാൻ; ഭാര്യയുടെ മറുപടി ഇങ്ങനെ
Entertainment

'ഹിന്ദിയല്ല, തമിഴിൽ സംസാരിക്കൂ''; പൊതുപരിപാടിയിൽ ഭാര്യയോട് എ.ആർ റഹ്മാൻ, മറുപടി ഇങ്ങനെ

Web Desk
|
27 April 2023 11:49 AM IST

തമിഴ് ഭാഷയോടുള്ള ഇഷ്ടം പലപ്പോഴും എ.ആർ.റഹ്മാൻ തുറന്ന് പറഞ്ഞിട്ടുണ്ട്

ചെന്നൈ: അവാർഡ് ദാന ചടങ്ങിനിടെ ഭാര്യയോട് ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കാന്‍ പറഞ്ഞ് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. ചെന്നൈയിൽ നടന്ന വികടൻ അവാർഡ് ഷോയിൽ പങ്കെടുത്തപ്പോഴാണ് ഭാര്യ സൈറ ബാനുവിനോട് ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കാൻ റഹ്മാൻ തമാശ രൂപേണ പറഞ്ഞത്.

വികടൻ അവാർഡ് ദാന ചടങ്ങിൽ റഹ്മാനിനെ ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഹ്മാന്‍റെ ഭാര്യയെ വേദിയിലേക്ക് ക്ഷണിക്കുന്നത്. ഉടൻ അവർ വേദിയിലെത്തുകയും ചെയ്തു. അതിന് ശേഷമാണ് അവരോട് രണ്ടുവാക്ക് സംസാരിക്കാൻ റആവശ്യപ്പെടുന്നത്. എന്നാൽ അവർ സംസാരിച്ചു തുടങ്ങിയപ്പോഴാണ് തമിഴിൽ സംസാരിക്കണമെന്ന് ചിരിച്ചുകൊണ്ട് പറയുന്നത്. എന്നാൽ തനിക്ക് തമിഴിൽ ഒഴുക്കോടെ സംസാരിക്കാൻ കഴിയില്ലെന്ന് സൈറ പറഞ്ഞു. തുടര്‍ന്ന് ഇംഗ്ലീഷിലാണ് അവര്‍ സംസാരിച്ചത്.

' എല്ലാവരും ക്ഷമിക്കണം..എനിക്ക് തമിഴിൽ ഒഴുക്കോടെ സംസാരിക്കാനറിയില്ല. റഹ്മാന്റെ ശബ്ദം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.. അദ്ദേഹത്തിന്റെ ശബ്ദത്തോടാണ് എനിക്ക് പ്രണയം തോന്നിയത്. അത്രമാത്രമേ എനിക്ക് പറയാൻ കഴിയൂ...''സൈറ പറഞ്ഞു.

ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. തമിഴ് ഭാഷയോടുള്ള ഇഷ്ടം പലപ്പോഴും എ.ആർ.റഹ്മാൻ തുറന്ന് പറഞ്ഞിട്ടുണ്ട്.

അതേസമയം,, എ.ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത മണിരത്‌നം സിനിമ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ റിലീസ് ഏപ്രിൽ 28 നാണ്. അഞ്ച് ഭാഷകളിലായി ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിലെ പാട്ടുകൾ പോലെ രണ്ടാം ഭാദത്തിലെ പാട്ടുകളും ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു.

Similar Posts