< Back
Entertainment
സ്ക്വിഡ് ഗെയിം സീസണ്‍ 2 ഉടന്‍; പ്രഖ്യാപനവുമായി സംവിധായകന്‍
Entertainment

'സ്ക്വിഡ് ഗെയിം' സീസണ്‍ 2 ഉടന്‍; പ്രഖ്യാപനവുമായി സംവിധായകന്‍

Web Desk
|
14 Nov 2021 6:25 PM IST

റിലീസായി ഒരു മാസത്തിനകം 111 മില്യൺ കാഴ്ചക്കാരാണ് ഈ കൊറിയൻ സീരീസിനുണ്ടായത്

നെറ്റ്ഫ്ലിക്‌സിന്റെ കൊറിയൻ സർവൈവൽ ഡ്രാമ സീരീസ് സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ച് സംവിധായകൻ ഹ്വാങ് ഡോങ് ഹ്യൂക്. ലോസ് ആഞ്ചലസിൽ നടന്ന സ്ീരീസിന്റെ സ്‌ക്രീനിങ്ങിനിടെ അസോസിയേറ്റ് പ്രസിനോടാണ് ഹ്വാങ് ഡോങ് ഇക്കാര്യം പറഞ്ഞത്. ആദ്യ ഭാഗത്തിന് ലഭിച്ച മികച്ച പ്രതികരണവും രണ്ടാം ഭാഗത്തിനായുള്ള പ്രേക്ഷകരുടെ സമ്മർദവുമാണ് രണ്ടാം സീസണിനുള്ള പ്രചോദനമെന്നും സംവിധായകൻ പറഞ്ഞു.

സീരീസിന്റെ സെക്കന്റ് സീസണ്‍ വേണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. അതിന് വലിയ സമ്മര്‍ദവും അവരില്‍ നിന്ന് ഉണ്ടാവുന്നുണ്ട്. അങ്ങനെയാണ് രണ്ടാം സീസണിനെക്കുറിച്ച് ആലോചിക്കുന്നത്. എന്തായാലും സ്‌ക്വിഡ് ഗെയിമിന് രണ്ടാമത്തെ സീസണ്‍ ഉണ്ടാവും. അതിന്റെ കഥ എന്റെ മനസിലുണ്ട്. ഇനി ബാക്കി കാര്യങ്ങളാണ് ചെയ്യേണ്ടത് ഹ്വാങ്ങ് ഡോങ്ങ് ഹ്യൂക് പറഞ്ഞു.

എല്ലാ റെക്കോർഡുകളും ഭേദിച്ചുകൊണ്ടാണ് സ്ക്വിഡ് ​ഗെയിം ചരിത്രം സൃഷ്ടിച്ചത്. റിലീസായി ഒരു മാസത്തിനകം 111 മില്യൺ കാഴ്ചക്കാരാണ് ഈ കൊറിയൻ സീരീസിനുണ്ടായത്. ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സീരീസ് എന്ന റെക്കോർഡും സ്ക്വിഡ് ​ഗെയിമിനുണ്ട്. സിയോളില്‍ നടക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് സ്‌ക്വിഡ് ഗെയിം. 456 പേര്‍ വലിയൊരു തുകക്കായി കുട്ടികൾ കളിക്കുന്ന ചില കളികൾ കളിക്കുകയും അതിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ സീരീസിന്‍റെ ഇതിവൃത്തം. 9 എപ്പിസോഡുകളാണ് ആദ്യ സീസണില്‍ ഉള്ളത്.

Related Tags :
Similar Posts