Entertainment
ശ്രീധന്യ കാറ്ററിംഗ് സർവീസ്: ജിയോ ബേബി സംരംഭം പ്രഖ്യാപിച്ച് മമ്മൂട്ടി
Entertainment

'ശ്രീധന്യ കാറ്ററിംഗ് സർവീസ്': ജിയോ ബേബി 'സംരംഭം' പ്രഖ്യാപിച്ച് മമ്മൂട്ടി

ijas
|
31 May 2022 6:51 PM IST

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഉടന്‍ തന്നെ പ്രേക്ഷകരിലേക്കെത്തും

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ സിനിമയുമായി ജിയോ ബേബി. 'ശ്രീധന്യ കാറ്ററിംഗ് സര്‍വീസ്' എന്ന് പേരിട്ട ചിത്രം മമ്മൂട്ടിയാണ് പ്രഖ്യാപിച്ചത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസും സിമെട്രി സിനിമാസും ചേര്‍ന്നാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.

ജിയോ ബേബി തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കുന്നത്. സാലു കെ തോമസ് ആണ് ഛായാഗ്രഹണം. ഫ്രാന്‍സിസ് ലൂയിസ് ചിത്ര സംയോജനവും ബേസില്‍ സി.ജെ, മാത്യൂസ് പുളിക്കന്‍ എന്നിവര്‍ സംഗീതവും നിര്‍വ്വഹിക്കും. കലാസംവിധാനം-നോബിന്‍ കുര്യന്‍. വസ്ത്രാലങ്കാരം-സ്വാതി വിജയന്‍. വരികള്‍-സുഹൈല്‍ കോയ, അലീന. കളറിസ്റ്റ്-ലിജു പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിനോയ് ജി തലനാട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഉടന്‍ തന്നെ പ്രേക്ഷകരിലേക്കെത്തും.

'Sreedhanya Catering Service': Mammootty announces Jeo Baby's new film project

Similar Posts