Entertainment
ശ്രീനാഥ് ഭാസിയെ ഉടന്‍ ചോദ്യം ചെയ്യും
Entertainment

ശ്രീനാഥ് ഭാസിയെ ഉടന്‍ ചോദ്യം ചെയ്യും

Web Desk
|
24 Sept 2022 7:29 AM IST

കൊച്ചി മരട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചായിരിക്കും ചോദ്യം ചെയ്യൽ

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ ശ്രീനാഥ് ഭാസിയെ ഉടന്‍ ചോദ്യം ചെയ്യും. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചായിരിക്കും ചോദ്യം ചെയ്യൽ.

പരാതിക്കാരിയുടെ മൊഴിയും വിശദമായി രേഖപ്പെടുത്തും. സിനിമാ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന ചിത്രത്തിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായിട്ടുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം.

അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ യുവതി വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.



Similar Posts