< Back
Entertainment
ശ്രീനിവാസന്‍ വിനീതിനൊപ്പം തിരിച്ചെത്തുന്നു; കുറുക്കന്‍ ചിത്രീകരണം നവംബര്‍ ആറിന് തുടങ്ങും
Entertainment

ശ്രീനിവാസന്‍ വിനീതിനൊപ്പം തിരിച്ചെത്തുന്നു; കുറുക്കന്‍ ചിത്രീകരണം നവംബര്‍ ആറിന് തുടങ്ങും

Web Desk
|
1 Nov 2022 7:52 PM IST

നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം.

വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുറുക്കൻ എന്ന സിനിമയുടെ ചിത്രീകരണം നവംബർ ആറിന് കൊച്ചിയിൽ തുടങ്ങും. നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം.

വർണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിര്‍മാണം. സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവികാ മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബാ ഹസ്സൻ, ബാലാജി ശർമ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവരും ചിത്രത്തിലുണ്ട്.

മനോജ് റാം സിങ്ങാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രാഹകന്‍ ജിബു ജേക്കബ്ബാണ് ഛായാഗ്രഹണം. എഡിറ്റിങ്- രഞ്ജൻ എബ്രഹാം. പ്രൊഡക്ഷൻ ഡിസൈനർ - ജോസഫ് നെല്ലിക്കൽ. കോസ്റ്റ്യം ഡിസൈൻ- സുജിത് മട്ടന്നൂർ. മേക്കപ്പ് - ഷാജി പുൽപ്പള്ളി. അസ്സോസ്സിയേറ്റ് ഡയറക്ടർ - അനീവ് സുകുമാരൻ. പ്രൊഡക്ഷൻ കൺട്രോളർ-ഷെമീജ് കൊയിലാണ്ടി.

Similar Posts