< Back
Entertainment
പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; പോളണ്ടിൽ ചെന്ന് അച്ഛന്‍റെ ഡയലോഗുള്ള ടീ ഷർട്ടണിഞ്ഞ് വിനീത് ശ്രീനിവാസൻ
Entertainment

'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്'; പോളണ്ടിൽ ചെന്ന് അച്ഛന്‍റെ ഡയലോഗുള്ള ടീ ഷർട്ടണിഞ്ഞ് വിനീത് ശ്രീനിവാസൻ

Web Desk
|
30 July 2022 10:59 AM IST

ഇതിനോടകം തന്നെ വിനീതിന്‍റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സന്ദേശം. സിനിമയിലെ ഡയലോഗുകൾ മലയാളികളുടെ മനസ്സകങ്ങളിൽ എവര്‍ ഗ്രീനായി ഇന്നും നിലനില്‍ക്കുന്നുണ്ട്. അതിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് നടൻ 'ശ്രീനിവാസന്‍റെ പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്' എന്ന ഡയലോഗ്. പലവുരു ഈ ഡയലോഗ് ജീവിതത്തിൽ ഉപയോഗിച്ചവരാവും മലയാളികളിൽ പലരും. ഇപ്പോളിതാ അച്ഛന്‍റെ ഹിറ്റ് ചിത്രത്തിലെ ഡയലോഗ് അങ്ങ് പോളണ്ടിൽ പോയി പറഞ്ഞിരിക്കുകയാണ് ശ്രീനിവാസന്‍റെ മകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ.

ശ്രീനിവാസന്‍റെ ഡയലോഗ് ഇംഗ്ലീഷിൽ എഴുതിയ ടീ ഷർട്ടണിഞ്ഞ് ചുണ്ടിൽ വിരൽ വച്ച് മിണ്ടരുത് എന്ന് കാണിക്കുന്ന ചിത്രം വിനീത് തന്‍റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചു. തനിക്ക് ഈ ടീ ഷർട്ട് നൽകിയത് ആർ.ജെ മാത്തുക്കുട്ടിയാണെന്ന് വിനീത് ശ്രീനിവാസൻ പോസ്റ്റിൽ പറയുന്നു. ഇതിനോടകം തന്നെ വിനീതിന്‍റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Similar Posts