< Back
Entertainment

Entertainment
2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ പ്രഖ്യാപിച്ചു; സുഹാസിനി ജൂറി ചെയർപേഴ്‌സൺ
|28 Sept 2021 10:34 PM IST
എൺപതു സിനിമകളാണ് ഈ തവണ മത്സരത്തിനുള്ളത്. അതിൽ നാലെണ്ണം കുട്ടികളുടെ ചിത്രമാണ്
2020 സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയ ജൂറിയെ പ്രഖ്യാപിച്ചു. സുഹാസിനി അധ്യക്ഷയാകുന്ന സമിതിയാണ് പുരസ്‌കാരങ്ങൾ നിർണയിക്കുന്നത്.കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരാണ് വിധി നിർണയ സമിതിയുടെ സബ് കമ്മിറ്റിയിലെ അധ്യക്ഷന്മാർ.
ഇവരെ കൂടാതെ സംഗീത സംവിധായകൻ മോഹൻ സിത്താര, ഛായഗ്രഹകൻ വി.മുരളീധരൻ, സൗണ്ട് ഡിസൈനർ ഹരികുമാർ മാധവൻ നായർ, തിരക്കഥാകൃത്ത് എൻ. ശശീധരൻ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.
എൺപതു സിനിമകളാണ് ഈ തവണ മത്സരത്തിനുള്ളത്. അതിൽ നാലെണ്ണം കുട്ടികളുടെ ചിത്രമാണ്. കോവിഡ് കാലമായതിനാൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വഴി റിലീസ് ചെയ്ത സിനിമകളും മത്സരത്തിനുണ്ട്. രണ്ടു പ്രാഥമിക ജൂറികൾ സിനിമകൾ കണ്ട് വിലയിരുത്തിയ ശേഷം രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്ന ചിത്രങ്ങളാണ് അന്തിമ ജൂറി അവാർഡിന് അർഹമായവ തെരഞ്ഞെടുക്കുന്നത്.