< Back
Entertainment
ഇനിയും ചാൻസ് ചോദിക്കും; ട്രോളന്മാരോട് അജു വർഗീസ്
Entertainment

ഇനിയും ചാൻസ് ചോദിക്കും; ട്രോളന്മാരോട് അജു വർഗീസ്

Web Desk
|
31 Dec 2021 12:47 PM IST

ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളിയാണ് അജുവിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രം

ട്രോളന്മാരുടെ പ്രധാനപ്പെട്ട ഇരയാണ് സിനിമാതാരം അജു വർഗീസ്. ഇദ്ദേഹത്തെ പോലെ ട്രോളന്മാരോട് മികച്ച സമീപനം പുലർത്തുന്ന മറ്റൊരു താരമുണ്ടായിരിക്കില്ല. മലയാളത്തിൽ നൂറിലധികം ചിത്രങ്ങൾ പൂർത്തിയാക്കിയ അജു, തന്നെ ലക്ഷ്യം വെച്ചു വന്ന പുതിയ ട്രോളിന് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വിനീത് ശ്രീനിവാസൻ നിവിൻ പോളിയെ വെച്ച് സിനിമ ചെയ്യുമ്പോൾ ചാൻസ് ചോദിച്ചു വരുന്ന അജു ഇപ്പോൾ ബേസിൽ ജോസഫ്, ടൊവിനോയെ വച്ച് ചെയ്യുന്ന ചിത്രങ്ങളിൽ ചാൻസ് ചോദിച്ചു ചെല്ലുന്നു എന്നർത്ഥം വരുന്ന ട്രോളാണ് താരം തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കൂടെ ഒരു അടിക്കുറിപ്പും, ചാൻസ് ചോദിക്കാൻ ഒരു മടിയുമില്ലെന്ന്. ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളിയാണ് അജുവിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രം. മുരളിയുടെ അളിയനായ പോത്തൻ എന്ന പോലീസുകാരനായാണ് അജു എത്തുന്നത്. ബേസിലിന്റെ ആദ്യ ചിത്രമായ കുഞ്ഞി രാമായണത്തിലും ടൊവിനോ നായകനായ ഗോദയിലും അജു വർഗീസ് അഭിനയിച്ചിരുന്നു.

Similar Posts