< Back
Entertainment
അവസാനം ചിരിക്കുന്നൊരു വേഷം കിട്ടി; മോണ്‍സ്റ്ററിനെക്കുറിച്ച് സുദേവ് നായര്‍
Entertainment

അവസാനം ചിരിക്കുന്നൊരു വേഷം കിട്ടി; മോണ്‍സ്റ്ററിനെക്കുറിച്ച് സുദേവ് നായര്‍

Web Desk
|
20 Oct 2022 10:35 AM IST

ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം

മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടനാണ് സുദേവ് നായര്‍. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സുദേവിന് സാധിച്ചു. ഇപ്പോഴിതാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിലും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട് സുദേവ്. ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം.

'മോഹന്‍ലാല്‍ സാറിന്‍റെ കൂടെ അഭിനയിക്കണം എന്നത് എന്‍റെ ചെറുപ്പകാലം മുതലുളള ആഗ്രഹമായിരുന്നു. ഇത്രയും അനുഭവ സമ്പന്നരായ ആളുകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഒരു ബമ്പര്‍ ലോട്ടറി അടിച്ച ഫീലാണ് എനിയ്ക്കിപ്പോള്‍' സുദേവ് പറഞ്ഞു. ഇതുവരെയും താന്‍ ഇത്തരത്തിലൊരു കഥാപാത്രം ചെയ്തിട്ടില്ലെന്നും ചിത്രം ഒരു ത്രില്ലര്‍ റൈഡായിരിക്കുമെന്നും സുദേവ് പറയുന്നു. ഒടുവില്‍ തനിക്ക് ചിരിക്കുന്നൊരു വേഷം കിട്ടിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. സൂപ്പര്‍ഹിറ്റായ പുലിമുരുകനു ശേഷം വൈശാഖ് - ഉദയ് കൃഷ്ണ - മോഹന്‍ലാല്‍ ടീമിന്‍റെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. പൂര്‍ണമായും ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍.

സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്‍റണി ,കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്‍, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരി നാരായണന്‍റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകര്‍ന്നിരിക്കുന്നു. സതീഷ് കുറുപ്പ്‌ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു, കലാസംവിധാനം - ഷാജി നടുവില്‍ മേക്കപ്പ് - ജിതേഷ് ചൊയ്യ, കോസ്റ്റ്യും. -ഡിസൈന്‍ -സുജിത് സുധാകരന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - രാജേഷ് ആര്‍.കൃഷ്ണന്‍, സിറാജ്കല്ല, ഫിനാന്‍സ് കണ്‍ട്രോളര്‍- മനോഹരന്‍.കെ.പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - നന്ദു പൊതുവാള്‍, സജി.സി.ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍. വാഴൂര്‍ ജോസ്. ഫോട്ടോ - ബന്നറ്റ്.

View this post on Instagram

A post shared by Sudev Nair (@thesudevnair)

Similar Posts