< Back
Entertainment
സുല്‍ത്താന്‍ തിരിച്ചു വരുന്നു; ചന്ത-യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് ബാബു ആന്‍റണി
Entertainment

'സുല്‍ത്താന്‍ തിരിച്ചു വരുന്നു'; 'ചന്ത'-യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് ബാബു ആന്‍റണി

ijas
|
17 April 2022 10:53 AM IST

ആദ്യ ഭാഗം ഒരുക്കിയ സംവിധായകന്‍ സുനില്‍ തന്നെയാകും രണ്ടാം ഭാഗവും ഒരുക്കുക

നടന്‍ ബാബു ആന്‍റണി നായകനായി പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'ചന്ത'-ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. സുല്‍ത്താന്‍ തിരിച്ചുവരുന്നതായും 'ചന്ത' രണ്ടാം ഭാഗം ഉറപ്പിച്ചതായും ബാബു ആന്‍റണി പറഞ്ഞു. ആദ്യ ഭാഗം ഒരുക്കിയ സംവിധായകന്‍ സുനില്‍ തന്നെയാകും രണ്ടാം ഭാഗവും ഒരുക്കുക. സുനിലുമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചര്‍ച്ചകള്‍ നടത്തിയതായും ബാബു ആന്‍റണി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് 'ചന്ത'-യുടെ രണ്ടാം ഭാഗം ഒരുങ്ങുന്ന കാര്യം ബാബു ആന്‍റണി അറിയിച്ചത്.

1995 ആഗസ്റ്റ് നാലിന് പുറത്തിറങ്ങിയ 'ചന്ത' സിനിമയാണ് ബാബു ആന്‍റണിയുടെ വില്ലനില്‍ നിന്നും നായകനിലേക്കുള്ള ചുവടുമാറ്റത്തിൽ നിർണായക പങ്കുവഹിച്ചത്. കോഴിക്കോട് വലിയങ്ങാടിയുടെ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ എന്ന നായകകഥാപാത്രത്തിലൂടെയാണ് 'ചന്ത' കഥ പറയുന്നത്. സംവിധായകന്‍ സുനിലിന്‍റെ കഥക്ക് റോബിന്‍ തിരുമലയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മോഹിനിയായിരുന്നു ചിത്രത്തിലെ നായിക. വേണുവാണ് ഛായാഗ്രഹണം. തിലകന്‍, ലാലു അലക്സ്, സത്താര്‍, നരേന്ദ്ര പ്രസാദ് എന്നിവരും സിനിമയില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംഗീത സംവിധായകൻ എം ജയചന്ദ്രന്‍റെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ചന്തക്കുണ്ട്. എം.ജി ശ്രീകുമാർ പാടിയ 'യത്തീമിൻ സുൽത്താൻ വന്നേ' എന്ന ഗാനം വലിയ ഹിറ്റായിരുന്നു.

Similar Posts