< Back
Entertainment

Entertainment
സുൻദീപ് കിഷൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'മൈക്കിൾ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
|7 May 2022 3:43 PM IST
വിജയ് സേതുപതി, ഗൗതം മേനോൻ,ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയ താരങ്ങളും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
സുൻദീപ് കിഷൻ നായകൻ ആകുന്ന പാൻ ഇന്ത്യൻ ചിത്രം 'മൈക്കിൾ' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.സുൻദീപിനൊപ്പം വിജയ് സേതുപതി, ഗൗതം മേനോൻ,ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയ താരങ്ങളും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന 'മൈക്കിൾ' ഫാന്റസി ചിത്രമാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി യുടെയും കരൺ സി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഭരത് ചൗദരി, പുസ്‌കൂർ രാം മോഹൻ റാവുവും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശിവ ചെറി, പി. ആർ.ഒ- എ എസ് ദിനേശ്, ശബരി.