< Back
Entertainment

Entertainment
ആക്ഷൻ അവതാരമായി സണ്ണി ലിയോൺ; 'അനാമിക' ട്രെയിലർ
|12 March 2022 8:05 PM IST
എംഎക്‌സ് പ്ലെയറിലൂടെ മാർച്ച് 10നാണ് സീരിസ് റിലീസ് ചെയ്തത്
സണ്ണി ലിയോൺ നായികയായി എത്തുന്ന വെബ് സീരിസ് 'അനാമിക' റിലീസ് ചെയ്തു. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പതിവ് ഗ്ലാമർ വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി ആക്ഷൻ അവതാരത്തിലാണ് സണ്ണി എത്തിയിരിക്കുന്നത്.
എംഎക്‌സ് പ്ലെയറിലൂടെ മാർച്ച് 10നാണ് സീരിസ് റിലീസ് ചെയ്തത്. നടിയുടെ ആദ്യ ഒടിടി റിലീസ് കൂടിയാണിത്. അനാമികയിൽ ഇന്റലിജെൻസ് ഓഫിസറായാണ് നടി എത്തിയിരിക്കുന്നത്.