< Back
Entertainment

Entertainment
'സൂപ്പർ ശരണ്യ' ടിം ഒന്നിക്കുന്ന 'പ്രണയവിലാസമെത്തുന്നു'
|29 Jan 2023 9:59 PM IST
ഫെബ്രുവരി 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്
അനശ്യര രാജൻ, അർജ്ജുൻ അശോകൻ, മമിത ബൈജു എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം പ്രണയവിലാസം തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ താരങ്ങള്‍ തങ്ങളുടെ സാമൂഹ്യമാധ്യമ അക്കൌണ്ടുകളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
മിയ, ഹക്കിം ഷാ, മനോജ് കെ.യു എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
