< Back
Entertainment
ഒരു സ്ത്രീ വേണ്ടായെന്ന് പറഞ്ഞാ അതിനര്‍ത്ഥം വേണ്ടായെന്ന് തന്നെയാണ്; പൊലീസ് വേഷത്തില്‍ വീണ്ടും സുരാജ്, ഹെവന്‍ ടീസര്‍ വീഡിയോ
Entertainment

"ഒരു സ്ത്രീ വേണ്ടായെന്ന് പറഞ്ഞാ അതിനര്‍ത്ഥം വേണ്ടായെന്ന് തന്നെയാണ്"; പൊലീസ് വേഷത്തില്‍ വീണ്ടും സുരാജ്, ഹെവന്‍ ടീസര്‍ വീഡിയോ

ijas
|
19 May 2022 10:42 AM IST

ജനഗണമനക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്

സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവൻ' ചിത്രത്തിന്‍റെ ടീസർ റിലീസായി. ജനഗണമനക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. ദീപക് പറമ്പോല്‍, സുദേവ് നായർ, സുധീഷ്, അലൻസിയർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, അഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്,ഗംഗാ നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറിൽ എ.ഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്ണൻ, ടി ആർ രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവ്വഹിക്കുന്നു. പി.എസ് സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്നു. സംഗീതം-ഗോപി സുന്ദർ, എഡിറ്റർ-ടോബി ജോൺ, കല-അപ്പുണ്ണി സാജൻ, മേക്കപ്പ്-ജിത്തു, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, സ്റ്റിൽസ്-സേതു, പ്രേംലാൽ പട്ടാഴി, ഡിസൈൻ-ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-ബേബി പണിക്കർ, ആക്ഷൻ-മാഫിയ ശശി, ഓഡിയോഗ്രഫി-എം.ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ-വിക്കി,കിഷൻ. ചിത്രം ജൂണില്‍ തിയറ്ററുകളിലെത്തും.

Suraj again in police uniform, Heaven teaser video

Similar Posts