< Back
Entertainment
മേം ഹൂം മൂസ; മലപ്പുറത്തുകാരനായി സുരേഷ് ഗോപിയെത്തുന്നു
Entertainment

'മേം ഹൂം മൂസ'; മലപ്പുറത്തുകാരനായി സുരേഷ് ഗോപിയെത്തുന്നു

Web Desk
|
21 April 2022 4:30 PM IST

ചരിത്രം പറയുന്ന സിനിമയാണ് ഇതെന്ന് കരുതപ്പെടുന്നു

സൂപ്പർ താരം സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. മേം ഹൂം മൂസ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ തുടങ്ങി. വടക്കേ ഇന്ത്യയില്‍ അടക്കം ചിത്രത്തിന് ഷൂട്ടിങ് ഉണ്ട്.

മലപ്പുറത്തുകാരനായി സുരേഷ് ഗോപിയെത്തുന്ന മേം ഹൂം മൂസ ചരിത്രസിനിമയാണ് എന്ന് കരുതപ്പെടുന്നു. എക്‌സ്‌പെക്റ്റ് ദ അണെക്‌സ്‌പെക്റ്റഡ് എന്ന ശീർഷകത്തോടെയാണ് സംവിധായകന്‍ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. റുബീഷ് റെയ്ൻ ആണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം വിഷ്ണു നാരായണൻ. സംഗീതം ശ്രീനാഥ് ശിവശങ്കരൻ.

തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയ്ക്കൊപ്പം സൈജു കുറുപ്പ്, പൂനം ബജ്വ, ഹരീഷ് കണാരൻ തുടങ്ങിയവർ വേഷമിടുന്നു.

സുരേഷ് ഗോപിയുടെ 253ാം സിനിമയാകുമിത്. വെള്ളിമൂങ്ങ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

നേരത്തെ, സർപ്രൈസിങ് ആയൊരു വെളിപ്പെടുത്തൽ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നും സുരേഷ് ഗോപി സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

Similar Posts