< Back
Entertainment
സുരേഷ് ഗോപിക്കൊപ്പം മകൻ മാധവും
Entertainment

സുരേഷ് ഗോപിക്കൊപ്പം മകൻ മാധവും

Web Desk
|
7 Nov 2022 10:06 PM IST

സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് സിനിമ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ജെ.എസ്.കെ

സുരേഷ് ഗോപിയും മകൻ മാധവും മുഖ്യവേഷങ്ങളിലെത്തുന്ന ജെ.എസ്.കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് സിനിമ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ജെ.എസ്.കെ. പ്രവീൺ നാരായണനാണ് ചിത്രത്തിൻറെ തിരക്കഥയും സംവിധാനം നിർവഹിക്കുന്നത്. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ 225-ാം ചിത്രമാണ് ജെ.എസ്.കെ.

അരങ്ങേറ്റത്തിന് മുൻപ് മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയ മാധവിൻറെ ചിത്രങ്ങള്‍ സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. മാധവിന് മമ്മുട്ടി വിജയാശംസകളും നേർന്നിരുന്നു. ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക.

കോസ്മോസ് എന്റർടൈൻമെൻറിൻറെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഇരിങ്ങാലക്കുടയും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുന്നത്. 'സത്യം എപ്പോഴും നിലനിൽക്കും ' എന്ന ടാഗ് ലൈനോടെയാണ് ജെഎസ്കെ യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത് വന്നത്.

Similar Posts