
വീണ്ടും സര്‍ജറി?; നടന്‍ പ്രഭാസിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്
|കാൽമുട്ട് വേദനയെ തുടർന്ന് ഏതാനും നാളുകളായി താരം ചികിത്സയിലായിരുന്നു
നടൻ പ്രഭാസിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കാൽമൂട്ട് വേദന കടുത്തതോടയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രഭാസിനെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് ലഭിക്കുന്ന വിവവരം. കാൽമുട്ട് വേദനയെ തുടർന്ന് ഏതാനും നാളുകളായി താരം ചികിത്സയിലായിരുന്നു. അടുത്തിടെ സർജറിക്കും വിധേയനായി. എന്നാൽ വേദനക്ക് ശമനമില്ലാത്തതിനാൽ താരം വീണ്ടും ചികിത്സ തേടിയതെന്നാണ് വിവരം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം താരത്തിന് രോഗശാന്തി നേർന്നുകെണ്ട് ആരധകരും രംഗത്തെത്തിയിട്ടുണ്ട്.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാറാണ് പ്രഭാസിന്റേതായി ഏറ്റവുമൊടുവിൽ പുറത്തുവന്ന ചിത്രം. പൃഥ്വിരാജാണ് സലാറിൽ മറ്റൊരുപ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. 2023 ഡിസംബർ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം നെറ്റ്ഫ്‌ലിക്‌സിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്.'രാജസാബ്', 'കൽക്കി 2898 എഡി' എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള പ്രഭാസ് ചിത്രം. ഒരു കോമഡി ഹൊറർ ചിത്രമാണ് 'രാജസാബ്'. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനനും നീതി അഗർവാളുമാണ് നായികമാർ. 'കൽക്കി 2898 എഡി'യിൽ അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, കമൽ ഹാസൻ എന്നിങ്ങനെ വൻതാരനിരാണ് അണിനിരക്കുന്നത്.
കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രം നിർമിക്കുന്നത്. 'സലാർ പാർട്ട് -1 സീസ്ഫയർ' ടീസർ ഇറങ്ങിയത് മുതൽ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിച്ചിരുന്നു.ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഹൊംബാലെ ഫിലിംസിൻറെ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങളും കേരളത്തിൽ വിതരണം നടത്തിയത് പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ്.


