< Back
Entertainment
ലോകേഷിന്റെ ഫോൺ എടുത്തത് റോളക്‌സ് ആകാനില്ലെന്ന് പറയാൻ, പക്ഷേ തീരുമാനം മാറ്റിയത് അദ്ദേഹം; സൂര്യ
Entertainment

'ലോകേഷിന്റെ ഫോൺ എടുത്തത് റോളക്‌സ് ആകാനില്ലെന്ന് പറയാൻ, പക്ഷേ തീരുമാനം മാറ്റിയത് അദ്ദേഹം'; സൂര്യ

Web Desk
|
18 Oct 2022 1:31 PM IST

''റോളക്‌സ് എന്ന കഥാപാത്രം ഇത്രത്തോളം സ്വീകരിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല''

തിയേറ്ററുകൾ ഇളക്കിമറിച്ച ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമലഹാസൻ നായകനായെത്തിയ 'വിക്രം'. ചിത്രത്തിൽ നടൻ സൂര്യ സംവിധാനം ചെയ്ത റോളക്‌സ് എന്ന കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരുന്നു സൂര്യ വിക്രത്തിൽ എത്തിയത്. സിനിമയുടെ അവസാനത്തെ ഏതാനും മിനുറ്റ് മാത്രമാണ് സൂര്യയുടെ റോളക്‌സ് കഥാപാത്രം എത്തിയതെങ്കിലും അതിഗംഭീരപ്രകടനമായിരുന്നു നടത്തിയത്. ഇപ്പോഴിതാ റോളക്‌സ് കഥാപാത്രത്തിലേക്ക് എത്തിയ വഴിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സൂര്യ.

2022 ലെ ഫിലിം ഫെയർ അവാർഡ് സ്വീകരിച്ച ശേഷമുള്ള സൂര്യയുടെ പ്രസംഗവും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.. റോളക്‌സ് എന്ന കഥാപാത്രമാകാനില്ല എന്നായിരുന്നു തന്റെ ആദ്യ തീരുമാനമെന്നും സൂര്യ പറഞ്ഞു. 'സിനിമയിലേക്ക് ഇല്ല, ആ കഥാപാത്രം ചെയ്യാനില്ല എന്ന് പറയാനാണ് സംവിധായകൻ ലോകേഷ് കനരാജിനെ വിളിച്ചത്. പക്ഷേ ഇത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.അതിന് കാരണം കമലഹാസൻ എന്ന വ്യക്തിയാണ്. ഞാന്‍ ഇന്ന് ഇവിടെ എത്തി നിൽക്കുന്നതിൽ അദ്ദേഹം നൽകിയ പ്രചോദനം വളരെ വലുതാണെന്നും സൂര്യ പറഞ്ഞു. റോളക്‌സ് എന്ന കഥാപാത്രം ഇത്രത്തോളം സ്വീകരിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല. എല്ലാവരും എനിക്ക് നൽകിയ സ്‌നേഹത്തിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. 'റോളക്സ് ഇനി വീണ്ടും എന്ന് വരുമെന്നുള്ളത് പറയാനാകില്ല. വരുവാണെങ്കിൽ താൻ തീർച്ചയായും അവതരിപ്പിക്കുമെന്നും സൂര്യ പറഞ്ഞു.

സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര്' സിനിമയിലെ പ്രകടനത്തിനാണ് സൂര്യക്ക് മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് പിന്നാലെയാണ് ഫിലിം ഫെയർ അവാർഡും സൂര്യയെ തേടിയെത്തുന്നത്.


Similar Posts