< Back
Entertainment
Suriyas 45th film begins
Entertainment

സൂര്യയുടെ 45ാമത് ചിത്രത്തിന് തുടക്കം; പൂജാ ചിത്രങ്ങൾ പുറത്ത്

Web Desk
|
28 Nov 2024 1:03 PM IST

2025 രണ്ടാം പകുതിയിൽ 'സൂര്യ 45' റിലീസ് ചെയ്യാനാണ് പദ്ധതി

സൂര്യയുടെ കരിയറിലെ മെഗാ എന്റെർറ്റൈനെർ സൂര്യ 45ന്റെ ഔപചാരിക പൂജാ ചടങ്ങ് നടന്നു. ഡ്രീം ബിഗ് പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ആനമലയിലെ അരുൾമിഗു മാസാനി അമ്മൻ ക്ഷേത്രത്തിലാണ് നടന്നത്.

അരുവി, തീരൻ അധികാരം ഒൺട്ര്, കൈതി, സുൽത്താൻ, ഒകെ ഒരു ജീവിതം തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ നിർമ്മാതാക്കളാണ് ഡ്രീം വാരിയർ പിക്‌ചേഴ്‌സ്. ആർജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ഇതുവരെ ഔദ്യോഗികമായി പേരിട്ടിട്ടില്ല. മറ്റ് വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.


ഔപചാരിക പൂജയ്ക്ക് ശേഷം, ആർജെ ബാലാജി കോയമ്പത്തൂരിലെ ആദ്യ ഷെഡ്യൂളിലേക്ക് നീങ്ങുമെന്നാണ് വിവരം. സൂര്യയും മറ്റ് പ്രധാന അഭിനേതാക്കളെയും അവതരിപ്പിക്കുന്ന സുപ്രധാന രംഗങ്ങളാവും ഇവിടെ ചിത്രീകരിക്കുക.



നിർമ്മാതാക്കളായ എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവും ചേർന്ന് ചിത്രം 2025 രണ്ടാം പകുതിയിൽ സൂര്യ 45 റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

Similar Posts