< Back
Entertainment
സിനിമ ഷൂട്ടിംഗിനായി നിര്‍മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി സൂര്യ; യഥാര്‍ഥ നായകനെന്ന് സോഷ്യല്‍മീഡിയ
Entertainment

സിനിമ ഷൂട്ടിംഗിനായി നിര്‍മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി സൂര്യ; യഥാര്‍ഥ നായകനെന്ന് സോഷ്യല്‍മീഡിയ

Web Desk
|
19 April 2022 7:56 AM IST

ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്

മികച്ച നടന്‍ മാത്രമല്ല, നല്ലൊരു മനുഷ്യന്‍ കൂടിയാണ് തമിഴ്താരം സൂര്യ. നടന്‍റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. ഇപ്പോള്‍ തന്‍റെ പുതിയ സിനിമക്കു വേണ്ടി നിര്‍മിച്ച സെറ്റിലെ വീടുകള്‍ നശിപ്പിച്ചു കളയാതെ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി നല്‍കിയിരിക്കുകയാണ് താരം.

ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. കടലിനെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മാതാക്കള്‍ സൃഷ്ടിച്ചിരുന്നു. ഷൂട്ടിങ്ങ് പൂര്‍ത്തിയായാല്‍ സെറ്റ് പൊളിച്ചു നീക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇതിനു പകരം സെറ്റില്‍ നിര്‍മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നില്‍കാനാണ് സൂര്യ തീരുമാനിച്ചത്. വന്‍ ചെലവില്‍ നിര്‍മിച്ച സെറ്റാണ് താരം ആവശ്യക്കാര്‍ക്കായി നല്‍കിയത്. സൂര്യയുടെ നല്ല മനസിനെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തെത്തി. യഥാര്‍ഥ ഹീറോയെന്നാണ് സൂര്യയെ സോഷ്യല്‍മീഡിയ വിശേഷിപ്പിച്ചത്.

പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ പിതാവ് നടന്‍ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങള്‍ സൂര്യ നല്‍കുന്നുണ്ട്. സൂര്യ മാത്രമല്ല സഹോദരന്‍ കാര്‍ത്തിയും ഭാര്യ ജ്യോതികയും സംഘടനയുടെ സജീവപ്രവര്‍ത്തകരാണ്.

Related Tags :
Similar Posts