< Back
Entertainment
സൂര്യയുടെ ജയ് ഭീം ദീപാവലിക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം
Entertainment

സൂര്യയുടെ 'ജയ് ഭീം' ദീപാവലിക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം

Web Desk
|
1 Oct 2021 3:55 PM IST

സൂര്യ അഭിഭാഷകന്‍റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'ജയ് ഭീ'മിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദീപാവലി റിലീസ് ആയി നവംബര്‍ 2ന് ചിത്രം എത്തുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചു. സൂര്യ അഭിഭാഷകന്‍റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക.

സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം, കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം നവംബറില്‍ എത്തുമെന്ന് പ്രൈം വീഡിയോ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്.


ധനുഷ് നായകനായ 'കര്‍ണ്ണനി'ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്.

2ഡി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം.

Related Tags :
Similar Posts