< Back
Entertainment
തപ്സിയുടെ രശ്മി റോക്കറ്റ് ഒക്ടോബര്‍ 15 ന്
Entertainment

തപ്സിയുടെ 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന്

Web Desk
|
20 Sept 2021 1:33 PM IST

ചിത്രത്തില്‍ ഗുജറാത്തി കായികതാരമായ രശ്മിയുടെ വേഷത്തിലാണ് തപ്സി എത്തുന്നത്

തപ്സി പന്നു നായികയാകുന്ന ചിത്രം രശ്മി റോക്കറ്റ് ഒക്ടോബര്‍ 15 ന് സീ5ല്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ ഗുജറാത്തി കായികതാരമായ രശ്മിയുടെ വേഷത്തിലാണ് തപ്സി എത്തുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് താരം ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്.

ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയന്‍ഷു പൈനുലി, അഭിഷേക് ബാനര്‍ജി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നന്ദ പെരിയസാമി, അനിരുദ്ധ ഗുഹ, കനിക ദില്ലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.

സ്‌പോര്‍ട്‌സ് ഡ്രാമയായ സിനിമയ്ക്കായി തപ്സി നിരവധി മേക്കോവറുകളാണ് നടത്തിയത്. കായികക്ഷമത ഏറെ വേണ്ട ചിത്രത്തിനായി താരം നടത്തിയ വര്‍ക്ക് ഔട്ടുകളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

Similar Posts